Top

''അതിന്റെ കാരണം എനിക്ക് ഇപ്പോഴും അറിയില്ല''; സണ്‍റൈസേഴ്‌സിലെ അപമാനത്തില്‍ പ്രതികരിച്ചു വാര്‍ണര്‍

ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വാര്‍ണറിന്റെ പ്രതികരണം. ടീം ഉടമസ്ഥരോടും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളോടും തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും എന്നാല്‍ കൂടിയാലോചന ഇല്ലാതെ കൈക്കൊണ്ട തീരുമാനത്തില്‍ തനിക്ക് അമര്‍ഷമുണ്ടെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

14 Oct 2021 2:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിന്റെ കാരണം എനിക്ക് ഇപ്പോഴും അറിയില്ല; സണ്‍റൈസേഴ്‌സിലെ അപമാനത്തില്‍ പ്രതികരിച്ചു വാര്‍ണര്‍
X

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ കാരണം ഇതുവരെയും തനിക്കു മനസിലായിട്ടില്ലെന്നും ടീമിലെ ആരും അതിന്റെ കാരണം തന്നോട് വിശദീകരിച്ചില്ലെന്നും വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതു കൂടിയലോചന നടത്തിയാവണം കൈക്കൊള്ളേണ്ടതെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വാര്‍ണറിന്റെ പ്രതികരണം. ടീം ഉടമസ്ഥരോടും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളോടും തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും എന്നാല്‍ കൂടിയാലോചന ഇല്ലാതെ കൈക്കൊണ്ട തീരുമാനത്തില്‍ തനിക്ക് അമര്‍ഷമുണ്ടെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

'എന്നെ നിരാശപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍, എന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കപ്പെട്ടില്ല. ഒരിക്കലും ഉത്തരങ്ങള്‍ ലഭിക്കില്ലെന്ന് ഞാന്‍ കരുതുന്ന ചോദ്യങ്ങള്‍ ഇപ്പോളും എനിക്കുണ്ട്. പക്ഷേ എനിക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. സണ്‍ റൈസേഴ്‌സിനെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ വലുതായി ഞാന്‍ മറ്റൊന്നും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ആ തീരുമാനം ഉടമസ്ഥരുടേതാണ്.' വാര്‍ണര്‍ പറഞ്ഞു.

ഹൈദരാബാദിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായ ഡേവിഡ് വാര്‍ണര്‍. 2016-ല്‍ ഹൈദരാബാദിനെ അവരെ ആദ്യ ഐ.പി..എല്‍. കിരീടത്തിലേക്ക് നയിച്ച വാര്‍ണര്‍ പക്ഷേ ഈ സീസണില്‍ മോശം ഫോമിലായിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് 195 റണ്‍സ് മാത്രമാണ് ഇക്കുറി നേടാനായത്.

Popular Stories

    Next Story