Top

''അവന്‍ പുലിയാണെന്ന് ഹസി അന്നേ പറഞ്ഞു''; ഇന്ത്യന്‍ യുവതാരത്തെ പുകഴ്ത്തി ഗ്രെയിം സ്വാന്‍

ഐ.പി.എല്ലില്‍ ഗെയ്ക്ക്‌വാദ് അമ്പരപ്പിച്ചുവെന്നു പറഞ്ഞ സ്വാന്‍ ടീം ഇന്ത്യക്കായി അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

17 Nov 2021 2:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവന്‍ പുലിയാണെന്ന് ഹസി അന്നേ പറഞ്ഞു; ഇന്ത്യന്‍ യുവതാരത്തെ പുകഴ്ത്തി ഗ്രെയിം സ്വാന്‍
X

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഒരുങ്ങുന്നതിനിടെ ടീം ഇന്ത്യയുടെ യുവതാരത്തെ വാനോളം പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാന്‍ രംഗത്ത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം റുഥുരാജ് ഗെയ്ക്കവാദാണ് പ്രശംസയ്ക്കു പാത്രമായത്.

ഐ.പി.എല്ലില്‍ ഗെയ്ക്ക്‌വാദ് അമ്പരപ്പിച്ചുവെന്നു പറഞ്ഞ സ്വാന്‍ ടീം ഇന്ത്യക്കായി അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി. ''ഐ.പി.എല്ലില്‍ എന്നെ വിസ്മയിപ്പിച്ച ചില ബാ്റ്റിങ് പ്രകടനങ്ങള്‍ റുഥുരാജില്‍ നിന്നായിരുന്നു. കുറേ നാളുകള്‍ക്കു മുമ്പ് ചെന്നൈ താരം കൂടിയായ മൈക് ഹസി എന്നോട് പറഞ്ഞിരുന്നു. ഒരു മികച്ച യുവതാരം എത്തിയിട്ടുണ്ടെന്നും ഒന്നു നോക്കിവച്ചോളാനും. റുഥുരാജ് ഐ.പി.എല്ലില്‍ തിളങ്ങുന്നതിന് മുമ്പായിരുന്നു അത്''-സ്വാന്‍ പറഞ്ഞു.

റുഥുരാജിനു പുറമേ യുവതാരങ്ങളായ ശ്രേയസ് അയ്യര്‍ വെങ്കിടേഷ് അയ്യര്‍ എന്നിവരെയും സ്വാന്‍ പുകഴ്ത്തി. ശ്രേയസിന്റെ ബാറ്റിങ് കണ്ണിനു വിരുന്നാണെന്നും ഇത്തവണ മികച്ച പ്രകടനമാണ് േ്രശ്രയസില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും സ്വാന്‍ പറഞ്ഞു. വരും കാലത്ത് ഗെയ്ക്വാദും ശ്രേയസുമായിരിക്കും ഇന്ത്യയുടെ ടോപ് ഫോറില്‍ ഉറപ്പായും ഉണ്ടായിരിക്കുന്ന രണ്ടുപേരെന്നും സ്വാന്‍ പറഞ്ഞു.

Next Story

Popular Stories