Top

ഹസന്‍ അലി എറിഞ്ഞ ബോളിന്റെ വേഗം 219 കിലോമീറ്റര്‍!!! കണ്ണുതള്ളി ഷോയ്ബ് അക്തറും ഷഹീന്‍ അഫ്രീദിയും!!

ലോകക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബൗളറായി ഹസന്‍ അലി മാറിയെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

20 Nov 2021 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹസന്‍ അലി എറിഞ്ഞ ബോളിന്റെ വേഗം 219 കിലോമീറ്റര്‍!!! കണ്ണുതള്ളി ഷോയ്ബ് അക്തറും ഷഹീന്‍ അഫ്രീദിയും!!
X

ഇക്കഴിഞ്ഞ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനലില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ മനംകവര്‍ന്ന ടീമാണ് പാകിസ്താന്‍. ലോകകപ്പ് സെമിയിലെ ഞെ്ട്ടിക്കുന്ന തോല്‍വിക്കു ശേഷം പാക് ടീം ബംഗ്ലാദേശില്‍ ട്വന്റി20 ക്രിക്കറ്റ് പരമ്പര കളിക്കുകയാണ്.

പാകിസ്താനില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന വേളയിലാണ് ബംഗ്ലാദേശ് സ്വന്തം മണ്ണില്‍ പാകിസ്താനെതിരേ പരമ്പര കളിക്കുന്നത്. മൂന്നു മത്സര ടി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്നലെ ധാക്കയില്‍ നടന്നു.

ലോ സ്‌കോര്‍ ത്രില്ലറായി മാറിയ മത്സരത്തില്‍ മൂന്നു പന്തു ശേഷിക്കെ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയ പാകിസ്താന്‍ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 96 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്ടമായ പാകിസ്താനെ 21 റണ്‍സെടുത്ത ഷദബ് ഖാനും 18 റണ്‍സെടുത്ത മുഹമ്മദ് നവാസുമാണ് വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 127-7, പാക്കിസ്ഥാന്‍ 19.2 ഓവറില്‍ 132-6.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 36 റണ്‍സെടുത്ത ആഫിഫ് ഹൊസൈനും 22 പന്തില്‍ 28 റണ്‍സെടുത്ത നൂറുല്‍ ഹസനും 20 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന മെഹ്ദി ഹസനും മാത്രമെ ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നുള്ളു.

നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത പേസര്‍ ഹസന്‍ അലിയാണ് പാകിസ്താന്റെ വിജയശില്‍പി. കളിയിലെ കേമനും ഹസന്‍ അലി തന്നെ. ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ 19-ാം ഓവറില്‍ മാത്യു വെയ്ഡിന്റെ നിര്‍ണായക ക്യാച്ച് നഷ്ടമാക്കിയ ഹസന്‍ അലിക്കെതിരെ പാക് ആരാധകര്‍ അധക്ഷേപ വര്‍ഷവുമായി രംഗത്തു വന്നിരുന്നു. അവര്‍ക്കെതിരായ മറുപടിയെന്നോണമായിരുന്നു ഹസന്‍ അലിയുടെ പ്രകടനം.

മത്സരത്തിനിടെ ഹസന്‍ അലി എറിഞ്ഞ ഒരു പന്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ പന്തിന്റെ വേഗത സ്പീഡോമീറ്ററില്‍ കാളിച്ചത് 219 കിലോമീറ്റര്‍ എന്നായിരുന്നു. ഇതോടെ ലോകക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബൗളറായി ഹസന്‍ അലി മാറിയെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സാങ്കേതിക തകരാര്‍ കാരണമാണ് ഇത്തരത്തില്‍ കാണാനിടയായത്. ഹസന്‍ അലിക്കു പിന്നാലെ പാകിസ്താന്‍ സ്പിന്നര്‍ മുഹമ്മദ് നവാസിന്റെ പന്തിന്റെ വേഗം സ്പീഡോ മീറ്റര്‍ രേഖപ്പെടുത്തിയത് 148 കിലോമീറ്റര്‍ എന്നായിരുന്നു!!! ഈ രണ്ടു പന്തുകളുടെയും വീഡിയോകള്‍ വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.




Next Story

Popular Stories