Top

ഹാര്‍ദ്ദിക് ഇനി തുടര്‍ന്നേക്കില്ല; ഇന്ത്യ 'പ്ലാന്‍ ബി' നടപ്പിലാക്കി തുടങ്ങുന്നു

മികച്ച വേഗതയില്‍ നാലോവറുകള്‍ പൂര്‍ത്തിയാക്കാന്‍ പരിപൂര്‍ണ കായികക്ഷമത ഉണ്ടെങ്കില്‍ മാത്രമേ താരത്തെ ഫിറ്റ്‌നെസ് ടെസ്റ്റില്‍ കടത്തിവിടുകയുള്ളൂവെന്നും ടീം വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി.

29 Oct 2021 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹാര്‍ദ്ദിക് ഇനി തുടര്‍ന്നേക്കില്ല; ഇന്ത്യ പ്ലാന്‍ ബി നടപ്പിലാക്കി തുടങ്ങുന്നു
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ ടീം ഇന്ത്യ ഇനി പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നേക്കില്ലെന്നു സൂചന. ചാമ്പ്യന്‍ഷിപ്പില്‍ നിലനില്‍പ് തന്നെ പ്രശ്‌നത്തിലായി നില്‍ക്കെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും റിസ്‌കുകള്‍ക്കും മുതിരാതെ ടീം 'പ്ലാന്‍ ബി'യുമായി മുന്നോട്ടു പോയേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അങ്ങനെ വന്നാല്‍ ഒരു ബാറ്റര്‍ ആയി മാത്രം ഹാര്‍ദ്ദിക്കിനെ ടീമില്‍ തുടരാന്‍ അനുവദിച്ചേക്കില്ല. താരത്തിന് ബൗള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കി ഫോമിലുള്ള ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂറിന് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

നാളെ രാത്രി 7:30-ന് ദുബായിയിലാണ് ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ജീവന്മരണ പോരാട്ടം. അതിനു മുമ്പ് നടക്കുന്ന പരിശീലന സെഷനില്‍ പാണ്ഡ്യയുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. പാണ്ഡ്യയ്ക്കായി പ്രത്യേക നെറ്റ്‌സ് സെഷന്‍ നടത്തുമെന്നും മികച്ച വേഗതയില്‍ നാലോവറുകള്‍ പൂര്‍ത്തിയാക്കാന്‍ പരിപൂര്‍ണ കായികക്ഷമത ഉണ്ടെങ്കില്‍ മാത്രമേ താരത്തെ ഫിറ്റ്‌നെസ് ടെസ്റ്റില്‍ കടത്തിവിടുകയുള്ളൂവെന്നും ടീം വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി.

അതേസമയം നീണ്ട ഇടവേളയക്കു ശേഷം താരം ഇന്നലെ നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നു. 20 മിനിറ്റു നേരത്തേളം നെറ്റ്‌സില്‍ പന്തെറിഞ്ഞ പാണ്ഡ്യയുടെ പ്രകടനം ടീം മെന്റര്‍ മഹേന്ദ്ര സിങ് ധോണിയും നായകന്‍ വിരാട് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫുകളും കൃത്യമായി വിലയിരുത്തി.

എന്നാല്‍ താരം മികച്ച വേഗത കൈവരിച്ചില്ലെന്നാണ് അനൗദ്യോഗിക വിവരം. പാണ്ഡ്യയുടെ പ്രകടനത്തില്‍ 100 ശതമാനം തൃപ്തി തോന്നിച്ചാല്‍ മാത്രമേ ടീം മാനേജ്‌മെന്റ് താരത്തെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കൂയെന്നും സൂചനയുണ്ട്.

പാണ്ഡ്യ ഈ വര്‍ഷം ഏഴ് ട്വന്റി 20 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി വെറും 19 ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. ആറ് ഏകദിനത്തില്‍ നിന്ന് 23 ഓവറും എറിഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ഓവര്‍ പോലും എറിയാന്‍ താരത്തിന് കഴിഞ്ഞില്ല. പന്തെറിയുമെന്ന പ്രതീക്ഷയാണ് ലോകകപ്പ് ടീമിലേക്ക് ഹാര്‍ദ്ദിക്കിനെ തെരഞ്ഞെടുത്തത്. കുറഞ്ഞത് മൂന്ന് ഓവറെങ്കിലും ഹാര്‍ദിക്കിന് ബൗള്‍ ചെയ്യാനായാല്‍ മറ്റ് ബൗളര്‍മാരുടെ ഭാരം കുറയ്ക്കാനാകും.

ഹാര്‍ദ്ദിക്കിന് പകരം ടീമില്‍ സസ്ഥാനം നല്‍കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഷാര്‍ദ്ദൂല്‍ താക്കൂര്‍ മികച്ച ഫോമിലുമാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഷാര്‍ദ്ദൂല്‍ ഐ.പി.എല്‍. രണ്ടാം പാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവച്ചത്. അതിനാല്‍ത്തന്നെ ഇനി ഹാര്‍ദ്ദിക്കിനെ വച്ചു ചൂതാട്ടം നടത്തേണ്ടെന്നാണ് തീരുമാനം.

Next Story

Popular Stories