Top

'എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി'; ഹര്‍ഭജന്‍ സിങ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

24 Dec 2021 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി; ഹര്‍ഭജന്‍ സിങ്   ക്രിക്കറ്റില്‍ നിന്നും  വിരമിച്ചു
X

ഇന്ത്യന്‍ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളുമായ ഹര്‍ഭജന്‍ സിങ് വിരമിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു വിരമിയ്ക്കല്‍ പ്രഖ്യാപനം. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും വിരമിയ്ക്കുന്നു എന്ന സൂചനയാണ് ഹര്‍ഭജന്‍ നല്‍കിയിരിക്കുന്നത്.

'എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഞാന്‍ ക്രിക്കറ്റിനോട് വിട പറയുകയാണ്. 23 വര്‍ഷത്തെ യാത്ര അനുസ്മരണീയമാക്കിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി'. എന്ന കുറിപ്പിനൊപ്പം വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു .



കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള വ്യക്തിയാണ് ഓഫ് സ്പിന്നര്‍ ബോളറായ ഹര്‍ഭജന്‍ സിങ്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി 20 ലോകകപ്പും നേടിയ ടീമംഗവുമാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് വിക്കറ്റ് നേട്ടം കുറിച്ച ആദ്യ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് ഹര്‍ബജന്‍.

ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഭാജി എന്ന് വിളിപ്പേരുള്ള ഹര്‍ഭജനെ പക്ഷേ ദ ടര്‍ബനേറ്റര്‍ എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്. 1998 ലാണ് ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഹര്‍ഭജന്‍ കളത്തിലിറങ്ങിയത്.

Next Story