Top

ഗൗതം ഗംഭീറിന് വീണ്ടും ഐ.എസിന്റെ വധഭീഷണി; സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്

ഗംഭീറിനെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

24 Nov 2021 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗൗതം ഗംഭീറിന് വീണ്ടും ഐ.എസിന്റെ വധഭീഷണി; സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്
X

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ ബി.ജെ.പി. എം.പിയുമായി ഗൗതം ഗംഭീറിന് ഭീകര സംഘടനയായ ഐ.എസിന്റെ വധഭീഷണി. ഇതേത്തുടര്‍ന്ന് ഗംഭീറിനുള്ള സുരക്ഷ ശക്തമാക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു. ഗംഭീറിന്റെ ഔദ്യോഗിക ഇമെയില്‍ വിലാസത്തിലാണ് വധഭീഷണി ലഭിച്ചത്. ഐ.എസ്. കാഷ്മീര്‍ വിഭാഗമാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നും ഗംഭീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്നലെ വൈകുന്നേരമാണ് ഗംഭീറിന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഇമെയില്‍ അഡ്രസില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഗംഭീറിനെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

വധഭീഷണിയെക്കുറിച്ച് പരാതി നല്‍കിയതായി ഡി.സി.പി ശ്വേത ചൗഹാന്‍ സ്ഥിരീകരിച്ചു. ഇതുപ്രകാരം താരത്തിനുള്ള സുരക്ഷ വര്‍ധിപ്പിച്ചതായും ഡി.സി.പി. അറിയിച്ചു. ഇതിനു മുന്‍പ് 2019-ലും തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാണിച്ച് ഗംഭീര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു രാജ്യാന്തര നമ്പറില്‍നിന്ന് വധഭീഷണി ലഭിച്ചെന്നായിരുന്നു പരാതി.

Next Story

Popular Stories