Top

'തീര്‍ത്തും അപക്വം'; സ്റ്റംപ് മൈക്കിലൂടെയുള്ള കോഹ്ലിയുടെ പ്രതികരണത്തില്‍ ഗംഭീര്‍

ഒരു ക്യാപ്റ്റനു ചേര്‍ന്ന പ്രവര്‍ത്തിയല്ല കോഹ്‌ലിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും ഒട്ടും പക്വതയില്ലാത്ത പെരുമാറ്റമാണ് ഇതെന്നും ഗംഭീര്‍ തുറന്നടിച്ചു.

14 Jan 2022 3:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീര്‍ത്തും അപക്വം; സ്റ്റംപ് മൈക്കിലൂടെയുള്ള കോഹ്ലിയുടെ പ്രതികരണത്തില്‍ ഗംഭീര്‍
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡി.ആര്‍.എസ് തീരുമാനത്തിനെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണം തീര്‍ത്തും അപക്വമായിപ്പോയെന്ന വിമര്‍ശനവുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സ്റ്റംപ് മൈക്കിലൂടെ കോഹ്‌ലിയും ഉപനായകന്‍ കെ.എല്‍. രാഹുലും ബൗളര്‍ രവിചന്ദ്രന്‍ അശ്വിനുമാണ് രൂക്ഷമായി പ്രതികരിച്ചത്.

ഒരു ക്യാപ്റ്റനു ചേര്‍ന്ന പ്രവര്‍ത്തിയല്ല കോഹ്‌ലിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും ഒട്ടും പക്വതയില്ലാത്ത പെരുമാറ്റമാണ് ഇതെന്നും ഗംഭീര്‍ തുറന്നടിച്ചു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഷോയില്‍ സംസാരിക്കവെയാണ് കോലിയുടെ പെരുമാറ്റത്തിനെതിരേ ഗംഭീര്‍ വിമര്‍ശനമുന്നയിച്ചത്.

''ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഒരിക്കലും ഇതു പ്രതീക്ഷിക്കുന്നില്ല. ഇതു വളരെ മോശമായിപ്പോയി. സ്റ്റംപ് മൈക്കിന് അടുത്തേക്കു പോയി വിരാട് കോഹ്‌ലി ആ തരത്തില്‍ പെരുമാറിയത് ഒട്ടും ശരിയായില്ല. പക്വതയില്ലാത്ത പെരുമാറ്റമാണിത്. ഒരു രാജ്യാന്തര ക്യാപ്റ്റനില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല ഇത്'' -ഗംഭീര്‍ വ്യക്തമാക്കി.

സാങ്കേതിക വിദ്യ നിങ്ങളുടെ കൈയിലൊതുങ്ങുന്ന കാര്യമല്ലെന്നും മായങ്ക് അഗര്‍വാളിനെതിരേ ദക്ഷിണാഫ്രിക്ക അപ്പീല്‍ ചെയ്തപ്പോള്‍ ഡീന്‍ എല്‍ഗാര്‍ മാന്യത വിട്ടു പൊരുമാറിയില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ''അഗര്‍വാളിനെതിരേ സൗത്താഫ്രിക്കന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുമ്പോള്‍ ഒറ്റനോട്ടത്തില്‍ അത് അത് ഔട്ടാണെന്നു തോന്നും. പക്ഷെ എല്‍ഗാര്‍ മോശമായി പ്രതികരിച്ചില്ല'' -ഗംഭീര്‍ ചൂണ്ടിക്കാട്ടി.

വളര്‍ന്നു വരുന്ന ക്രിക്കറ്റര്‍മാരൊന്നും ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം കാണാന്‍ ആഗ്രഹിക്കില്ലെന്നും ന്നെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിച്ചു. ''ദീര്‍ഘകാലമായി ദേശീയ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന ഒരു ക്യാപ്റ്റനില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല ഇത്. രാഹുല്‍ ദ്രാവിഡ് കോഹ്‌ലിയുമായി സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ദ്രാവിഡും മുമ്പ് ക്യാപ്റ്റനായിരുന്നു, പക്ഷെ ഈ തരത്തില്‍ അദ്ദേഹം ഒരിക്കലും പ്രതികരിച്ചിട്ടില്ല''- ഗംഭീര്‍ വിശദമാക്കി.

Next Story

Popular Stories