Top

പാകിസ്താന്‍ തോല്‍ക്കാന്‍ പ്രാര്‍ത്ഥിക്കണം, അതിന് ശേഷം ലങ്കയ്ക്ക് വേണ്ടി; ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ആഗ്രഹങ്ങള്‍ ഇങ്ങനെ

ഇന്ന് നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്താന്‍ പാകിസ്താനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിക്കും

7 Sep 2022 2:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാകിസ്താന്‍ തോല്‍ക്കാന്‍ പ്രാര്‍ത്ഥിക്കണം, അതിന് ശേഷം ലങ്കയ്ക്ക് വേണ്ടി; ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ആഗ്രഹങ്ങള്‍ ഇങ്ങനെ
X

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ തുടര്‍ തോല്‍വികളിലൂടെ അനിശ്ചിതത്തിലായിരിക്കുകയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ആദ്യ മത്സരത്തില്‍ പാകിസ്താനോട് അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. നിര്‍ണായകമായ മത്സരങ്ങളാണ് തോറ്റതെങ്കിലും ചെറിയൊരു സാധ്യത ടീം ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട്. ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നാളെ അഫ്ഗാനിസ്താനെതിരെയുളള മത്സരത്തില്‍ വിജയം അനിവാര്യമാണ്.

കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് രണ്ട് പോയിന്റുമായി ശ്രീലങ്കയാണ് പട്ടികയില്‍ ഒന്നാമത്. ഒരു മത്സരത്തില്‍ നിന്ന് ഒരു ജയവുമായി പാകിസ്താനാണ് രണ്ടാമത്. ഇന്ത്യയെ പോലെ അഫ്ഗാനിസ്താനും സൂപ്പര്‍ ഫോറില്‍ പോയിന്റ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇന്ന് നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്താന്‍ പാകിസ്താനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിക്കും. അടുത്ത മത്സരത്തില്‍ അഫ്ഗാനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് രണ്ട് പോയിന്റ് നേടാന്‍ സാധിക്കും. അഫ്ഗാനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തി റണ്‍ റേറ്റ് ഉയര്‍ത്തെണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.

പാകിസ്താന്‍-ശ്രീലങ്ക പോരാട്ടവും ഇന്ത്യക്ക് നിര്‍ണായകമാണ്. മത്സരത്തില്‍ ലങ്ക പാകിസ്താനെ പരാജയപ്പെടുത്തണം. ഇന്ന് പാകിസ്താന്‍ വിജയിച്ചാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. അഫ്ഗാനിസ്താന്റെയും പാകിസ്താന്റേയും മത്സരങ്ങളുടെ ഫലങ്ങളെ അനുസരിച്ചാകും ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യയാണ് നിലവിലെ ഏഷ്യാ കപ്പ് ചാംപ്യന്‍മാര്‍. എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ നീലപ്പട ടൂര്‍ണമെന്റ് ചാംപ്യന്‍ഷിപ്പില്‍ കുറഞ്ഞതൊന്നും ആഗ്രഹിച്ചിരുന്നില്ല.

STORY HIGHLIGHTS: First Pray for Pakistan and then for Lanka; Here are the wishes of Indian cricket fans

Next Story