Top

വിക്കറ്റ് മഴയ്ക്കിടയില്‍ മുറവേറ്റിട്ടും ഇംഗ്ലണ്ട് കടന്നുകൂടി; ആറുവിക്കറ്റ് ജയം

ഇന്നുനടന്ന സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിനാണ് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

23 Oct 2021 5:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിക്കറ്റ് മഴയ്ക്കിടയില്‍ മുറവേറ്റിട്ടും ഇംഗ്ലണ്ട് കടന്നുകൂടി; ആറുവിക്കറ്റ് ജയം
X

22.4 ഓവറിനിടയില്‍ 14 വിക്കറ്റുകള്‍ പൊഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ആറു വിക്കറ്റ് ജയവുമായി ഇംഗ്ലണ്ട് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ യാത്ര തുടങ്ങി. ഇന്നുനടന്ന സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിനാണ് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിര 15 ഓവര്‍ പോലും പൂര്‍ത്തിയാക്കാനാകാതെ വെറും 55 റണ്‍സിനാണ് കൂടാരം കയറിയത്.

കൂറ്റനടിക്കാര്‍ നിരന്ന വിന്‍ഡീസ് നിരയില്‍ നിന്ന് രണ്ടക്കം കടന്നത് ഒരേയൊരു ബാറ്റ്‌സ്മാന്‍ മാത്രം, അതും 13 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 13 റണ്‍സ് മാത്രം നേടിയ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ഗെയ്‌ലിനു പുറമേ കീറോണ്‍ പൊള്ളാര്‍ഡും ആന്ദ്രെ റസലും, ഡ്വെയ്ന്‍ ബ്രാവോയും നിക്കോളാസ് പൂരനും ലെന്‍ഡ്ല്‍ സിമ്മണ്‍സും ഒക്കെ അണിനിരന്ന ടീം ആകെ നേടിയ ബൗണ്ടറികളുടെ എണ്ണം കേട്ടാല്‍ അന്തം വിടും!!!... ആറു ഫോറുകള്‍ , ഒരു സിക്‌സര്‍.

സിമ്മണ്‍സ്(3), ലൂയിസ്(6), ഹെറ്റ്മയര്‍(9), ബ്രാവോ(5), പൂരന്‍(1), പൊള്ളാള്‍ഡ്(6), റസല്‍(0), എന്നിങ്ങനെയാണ് മറ്റു വിന്‍ഡീസ് പ്രമുഖരുടെ സ്‌കോറുകള്‍. ഇംഗ്ലണ്ടിനായി 2്.2 ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആദില്‍ റഷീദാണ് വിന്‍ഡീസ് നിരയെ തകര്‍ത്തത്.

നാലോവറില്‍ 17 റണ്‍സ് വീതം വീഴ്ത്തി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സ്പിന്നര്‍ മൊയീന്‍ അലിയും പേസര്‍ ടൈമല്‍ മില്‍സും അലിക്കു മികച്ച പിന്തുണ നല്‍കി. ഓരോ വിക്കറ്റുമായി ക്രിസ് വോക്‌സും ക്രിസ് ജോര്‍ദാനും തങ്ങളുടേതായ പങ്കുവഹിച്ചു. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 8.2 ഓവറില്‍ 56 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തി എന്ന് മാത്രമാണ് വിന്‍ഡീസിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. മികച്ച് ബൗളിങ്ങും മിന്നുന്ന ഫീല്‍ഡിങ്ങുമായി അവര്‍ പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ടിനെ തടയാന്‍ അതു മതിയാകുമായിരുന്നില്ല.

ചേസിങ്ങില്‍ 39 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണപ്പോള്‍ ഇംഗ്ലണ്ടും പരുങ്ങി എന്നതു ശരിതന്നെ. എങ്കിലും 22 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 24 റണ്‍സുമായി ഓപ്പണര്‍ ജോസ് ബട്‌ലറും ഏഴു പന്തില്‍ നിന്ന് ഏഴു റണ്‍സുമായി നായകന്‍ മോര്‍ഗനും പുറത്താകാതെ നിന്ന് അവരെ വിജയവര കടത്തി. ഓപ്പണര്‍ ജേസണ്‍ റോയി(11), മധ്യനിര താരങ്ങളായ ജോണി ബെയര്‍സ്‌റ്റോ(3), ലിയാം ലിവിങ്‌സ്റ്റണ്‍(1) എന്നിവരാണ് പുറത്തായ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍. വിന്‍ഡീസിനു വേണ്ടി അകേല ഹൊസൈന്‍ രണ്ടും രവി രാംപോള്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Next Story

Popular Stories