Top

ധോണിയുടെ ഉപദേശം പ്രതിഫലമില്ലാതെ; തുറന്നു പറഞ്ഞു ബി.സി.സി.ഐ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്ന ധോണി മൂന്ന് തവണ ഐ.പി.എല്‍ വിജയിച്ച ക്യാപ്റ്റനാണ്. കൂടാതെ ഏകദിന ലോകകപ്പ്, ടി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് പ്രധാന ഐ.സി.സി. ട്രോഫികളും നേടിയിട്ടുണ്ട്.

13 Oct 2021 5:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണിയുടെ ഉപദേശം പ്രതിഫലമില്ലാതെ; തുറന്നു പറഞ്ഞു ബി.സി.സി.ഐ.
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനൊപ്പം ഏറെ വാര്‍ത്താപ്രാധാന്യം നേടിയ തീരുമാനമായിരുന്നു ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്ടാവായി മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ നിയമിച്ചത്.

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ ധോണി ഈ സ്ഥാനം ഏറ്റെടുക്കുന്നതിനേചൊല്ലി ഏറെ വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബി.സി.സി.ഐ. ധോണി ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവാവുന്നത് പ്രതിഫലം വാങ്ങാതെയാണെന്നാണ് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പറയുന്നത്.

ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവ് എന്ന നിലയിലുള്ള സേവനങ്ങള്‍ക്ക് എംഎസ് ധോണി ഒരു ഓണറേറിയവും ഈടാക്കുന്നില്ലെന്ന് ജയ് ഷാ പറഞ്ഞു. ഗാംഗുലിയും ഇക്കാര്യം സ്ഥിരീകരിച്ചു. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെ ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി പ്രഖ്യാപിച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്ന ധോണി മൂന്ന് തവണ ഐ.പി.എല്‍ വിജയിച്ച ക്യാപ്റ്റനാണ്. കൂടാതെ ഏകദിന ലോകകപ്പ്, ടി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് പ്രധാന ഐ.സി.സി. ട്രോഫികളും നേടിയിട്ടുണ്ട്.

ധോണി ഓഫര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ദേശീയ ടീമിലേക്ക് ഒരിക്കല്‍ കൂടി സംഭാവന നല്‍കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ജയ് ഷാ പറഞ്ഞു. ''ഞാന്‍ ക്യാപ്റ്റനോടും വൈസ് ക്യാപ്റ്റനോടും രവി ശാസ്ത്രിയോടും സംസാരിച്ചു. അവരെല്ലാം ഒരേ തീരുമാനത്തിന് അനുകൂലമായിരുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Popular Stories

    Next Story