Top

'ചെന്നൈ എന്നെ നിലനിര്‍ത്തേണ്ട'; ധോണി ഇങ്ങനെ പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി ശ്രീനിവാസന്‍

അതേ സമയം അടുത്ത ഐപിഎല്‍ ലേലത്തിന് മുന്നോടിയായി പരമാവധി നാല് താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ നിലനിര്‍ത്താന്‍ കഴിയുന്നത്.

2 Nov 2021 5:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നൈ എന്നെ നിലനിര്‍ത്തേണ്ട; ധോണി ഇങ്ങനെ പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി ശ്രീനിവാസന്‍
X

ഐ.പി.എല്ലില്‍ വരുന്ന സീസണില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തേണ്ടെന്ന് നായകന്‍ മഹേന്ദ്ര സിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി ടീം ഉടമയും ബി.സി.സി.ഐ. മുന്‍ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന്‍. താന്‍ ഐ.പി.എല്ലില്‍ തുടരുമെന്ന് ഈ വര്‍ഷത്തെ ഐപിഎല്‍ ഫൈനലിന് ശേഷം ധോണി സൂചനകള്‍ നല്‍കിയിരുന്നു.

എന്നാല്‍ അതിനു ശേഷം ധോണി നിലപാട് മാറ്റുകയായിരുന്നുവെന്നും അതിന് ധോണി വ്യക്തമായ കാരണം പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ''തന്നെ നിലനിര്‍ത്തുന്നതിലൂടെ വലിയ തുക ചെന്നൈക്ക് നഷ്ടപ്പെടുമെന്നും അതു ശരിയല്ലെന്നുമാണ് ധോണിയുടെ നിലപാട്''- ശ്രീനിവാസന്‍ പറഞ്ഞു.

''ധോണി വളരെ മികച്ച വ്യക്തിയാണ്. നിലനിര്‍ത്തല്‍ നയം പുറത്ത് വരണമെന്ന് അദ്ദേഹം കരുതുന്നു. തന്നെ നിലനിര്‍ത്തുന്നതിലൂടെ സി.എസ്.കെക്ക് ധാരാളം പണം നഷ്ടപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനാലാണ് അദ്ദേഹം അങ്ങനെ മറുപടി നല്‍കുന്നത്.'' ശ്രീനിവാസന്‍ പറഞ്ഞു.

അതേ സമയം അടുത്ത ഐപിഎല്‍ ലേലത്തിന് മുന്നോടിയായി പരമാവധി നാല് താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ നിലനിര്‍ത്താന്‍ കഴിയുന്നത്.

Next Story

Popular Stories