Top

ആ 'പണി' കാട്ടിയത് ധോണി; ദൈവത്തെയോര്‍ത്ത് ഇങ്ങനെ 'ടിപ്‌സ്' നല്‍കരുതേയെന്ന് ആരാധകര്

ഇങ്ങനെ ഒരു നിര്‍ദേശം കൊണ്ടുവന്നതും അതു നടപ്പിലാക്കണമെന്നു വാദിച്ചതും ധോണിയാണെന്നും അതിനോടു ക്യാപ്റ്റനും കോച്ചും യോജിക്കുകയായിരുന്നുവെന്നും ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍

3 Nov 2021 12:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ പണി കാട്ടിയത് ധോണി; ദൈവത്തെയോര്‍ത്ത് ഇങ്ങനെ ടിപ്‌സ് നല്‍കരുതേയെന്ന് ആരാധകര്
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യ എട്ടുവിക്കറ്റിന്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ആ തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ പരുങ്ങലിലാകുകയും ചെയ്തിരുന്നു. തോല്‍വിക്കു പിന്നാലെ ടീമിന്റെ ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ പരീക്ഷണങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു പാത്രമായിരുന്നു.

2013 മുതല്‍ ടീം ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മയെ മാറ്റി യുവതാരം ഇഷാന്‍ കിഷനെ കെ.എല്‍. രാഹുലിനൊപ്പം ഓപ്പണിങ്ങിന് അയച്ച നീക്കം അമ്പരപ്പോടെയാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും കണ്ടുനിന്നത്. നീക്കം പാളിയെന്നല്ല അമ്പേ പരാജയമായി എന്നുവേണം പറയാം.

ഓപ്പണര്‍മാര്‍ രണ്ടും പരാജയപ്പെട്ടതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാകുകയും താളം പിഴച്ച് വെറും 110 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തിരുന്നു. കടുത്ത വിമര്‍ശനങ്ങളാണ് ഈ തന്ത്രരൂപീകരണത്തെക്കുറിച്ച് ഉയര്‍ന്നത്. ഈ തീരുമാനത്തിനു പിന്നില്‍ ടീം ഇന്ത്യയുടെ ഉപദേഷ്ടാവ് മഹേന്ദ്ര സിങ് ധോണിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ധോണിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. 'ടിപ്‌സ്' നല്‍കുന്നതില്‍ മികച്ചവന്‍ എന്നു ധോണി ആരാധകര്‍ വാഴ്ത്തിപ്പാടുന്ന 'തല'യോട് 'ദൈവത്തെയോര്‍ത്ത് ഇനി ഇമ്മാതിരി ടിപ്‌സ് നല്‍കരുതേ' എന്നാണ് ആരാധകര്‍ അപേക്ഷിക്കുന്നത്.

'ടീം മാനേജ്മെന്റിന്റെ കൂട്ടായ്മ തീരുമാനമായിരുന്നു ഇതെങ്കിലും ഇങ്ങനെ ഒരു നിര്‍ദേശം കൊണ്ടുവന്നതും അതു നടപ്പിലാക്കണമെന്നു വാദിച്ചതും ധോണിയാണെന്നും അതിനോടു ക്യാപ്റ്റനും കോച്ചും യോജിക്കുകയായിരുന്നുവെന്നും ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഇഷാനെ ഓപ്പണറാക്കിയതിനെ കുറിച്ച് പ്രതികരിച്ച് ബാറ്റിങ് കോച്ച് വിക്രം റാഥോറും രംഗത്തു വന്നിരുന്നു. 'പരിക്കുമൂലമാണ് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് കളിക്കാന്‍ കഴിയാതിരുന്നത്. രോഹിത് ഉള്‍പ്പെട്ട ടീം മാനേജ്മെന്റ് സംഘമാണ് തന്ത്രപരമായി ഇഷാനെ ഓപ്പണറായി നിശ്ചയിച്ചത്. മധ്യനിരയില്‍ ഏറെ ഇടംകൈയന്‍മാര്‍ വേണ്ട എന്നതുകൊണ്ടാണ് ഈ തീരുമാനം എടുത്തത്''- റാഥോര്‍ പറഞ്ഞു.

Next Story

Popular Stories