Top

ആഹാ... ശാസ്ത്രി ചെയ്യുമോ ഇതുപോലെ... ഇതു 'തല' ഡാ...

ഇന്നത്തെ മത്സരത്തില്‍ പുറത്തിരുന്ന യുവതാരം റിഷഭ് പന്തിന് മുന്‍ നായകനും ടീം മെന്ററുമായ മഹേന്ദ്ര സിങ് ധോണി പരിശീലനം നല്‍കുന്നതാണ് വൈറലായത്.

20 Oct 2021 4:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഹാ... ശാസ്ത്രി ചെയ്യുമോ ഇതുപോലെ... ഇതു തല ഡാ...
X

ഇന്ത്യ-ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഓസീസ് പടയെ മൊത്തത്തില്‍ ചുരുട്ടിക്കൂട്ടി ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. ഓള്‍റൗണ്ട് പ്രകടമായിരുന്നു ഇന്ത്യയുടേത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ മിന്നുന്ന ജയമാണ് നേടിയത്.

ഇതിനു പിന്നാലെ മത്സരത്തിനിടയിലുള്ള ചില ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇന്നത്തെ മത്സരത്തില്‍ പുറത്തിരുന്ന യുവതാരം റിഷഭ് പന്തിന് മുന്‍ നായകനും ടീം മെന്ററുമായ മഹേന്ദ്ര സിങ് ധോണി പരിശീലനം നല്‍കുന്നതാണ് വൈറലായത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച കീപ്പര്‍മാരില്‍ ഒരാളായ ധോണി യുവതാരം റിഷഭ് പന്തിന് വിക്കറ്റ് കീപ്പിങ്ങില്‍ പരിശീലനം നല്‍കുന്നതാണ് വീഡിയോയില്‍. ബൗണ്ടറി ലൈനിന് അരികിലായി ഏറെ നേരം ഈ പരിശീലനം തുടരുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ബാറ്റിങ് സമയത്ത് പരിശീലനം മതിയാക്കി ധോണിയും ഇപ്പോഴത്തെ കോച്ച് രവി ശാസ്ത്രിയും ചേര്‍ന്ന് പന്തിനും ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഉപദേശങ്ങള്‍ നല്‍കുന്നതും ടെലികാസ്റ്റിലൂടെ ലോകം മുഴുവന്‍ കണ്ടു.

ശാസ്ത്രി ഇക്കാലമത്രയും ടീം ഇന്ത്യയുടെ കോച്ചായിട്ടും യുവതാരങ്ങള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത് കണ്ടിട്ടില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ഈ വീഡിയോയ്ക്ക് കമന്റുമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.



Next Story

Popular Stories