Top

ധോണീ... നിങ്ങള്‍ മഹാമനസ്‌കനാണ്; ഫിനിഷിങ് കണ്ട് കണ്ണുനിറഞ്ഞ ആ കുഞ്ഞുങ്ങള്‍ക്ക് അത് 'വലിയ സമ്മാനം'

ധോണിയുടെ ആരാധക വൃന്ദങ്ങളുടെ കാര്യമെടുത്താലും കുഞ്ഞു കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ആ നായക പാടവത്തിലും ഫിനിഷിങ് പാടവത്തിലും മയങ്ങി വീണിട്ടുണ്ട്. അത്തരം രണ്ട് കുഞ്ഞ് ആരാധകര്‍ക്ക് ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരം ശേഷം ധോണി നല്‍കി സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

11 Oct 2021 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണീ... നിങ്ങള്‍ മഹാമനസ്‌കനാണ്; ഫിനിഷിങ് കണ്ട് കണ്ണുനിറഞ്ഞ ആ കുഞ്ഞുങ്ങള്‍ക്ക് അത് വലിയ സമ്മാനം
X

ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷര്‍ ആരാണ് എന്നൊരു ചോദ്യം ചോദിച്ചാല്‍ ഇന്നു കുഞ്ഞുകുട്ടികള്‍ പോലും ഒരുനിമിഷം ശങ്കിക്കാതെ അതിന് ഉത്തരം നല്‍കും... 'മഹേന്ദ്ര സിങ് ധോണി' എന്ന് ഒട്ടും സംശയിക്കാതെ. കഴിഞ്ഞ ഏതാനും മാസങ്ങളായി ധോണിയില്‍ നിന്ന് ആരാധകര്‍ കാത്തിരുന്ന അത്തരമൊരു നിമിഷമാണ് ഇന്നലെ ദുബായിയില്‍ ഐ.പി.എല്‍. 2021-ന്റെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരേ കണ്ടത്.

ധോണിയുടെ ആരാധക വൃന്ദങ്ങളുടെ കാര്യമെടുത്താലും അങ്ങനെ തന്നെ. കുഞ്ഞു കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ആ നായക പാടവത്തിലും ഫിനിഷിങ് പാടവത്തിലും മയങ്ങി വീണിട്ടുണ്ട്. അത്തരം രണ്ട് കുഞ്ഞ് ആരാധകര്‍ക്ക് ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരം ശേഷം ധോണി നല്‍കി സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ദുബായിയില്‍ നടന്ന മത്സരത്തില്‍ ജയിക്കാന്‍ 11 പന്തുകളില്‍ 24 റണ്‍സ് വേണമെന്നിരിക്കെ ക്രീസില്‍ എത്തിയ ധോണി ആറു പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 18 റണ്‍സ് നേടിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.

സമീപകാലത്ത് കരിയറിലെ ഏറ്റവും മോശം ഫോമിലാണെന്നു വിമര്‍ശനം കേട്ട തങ്ങളുടെ പ്രിയ താരം ഇമ്മാതിരി സൂപ്പര്‍ ഫിനിഷിങ് നടത്തുന്നതു കണ്ടു ഗ്യാലറിയില്‍ ഇരുന്ന രണ്ടു കുഞ്ഞ് ആരാധകര്‍ക്ക് ആഹഌദം അടക്കാനാകാതെ കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു.


മത്സരശേഷം ഇരുടീമിന്റെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ ഈ ദൃശ്യങ്ങള്‍ സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ കാട്ടി. ഇതു ശ്രദ്ധയില്‍പ്പെട്ട ധോണി ഉടന്‍ തന്നെ തന്റെ കൈയൊപ്പിട്ടു ഒരു പന്ത് ഈ കുഞ്ഞ് ആരാധകര്‍ക്ക് എറിഞ്ഞു നല്‍കുകയായിരുന്നു. ആ പന്ത് ലഭിച്ച ശേഷം ആ കുഞ്ഞ് ആരാധകരുടെ സന്തോഷം ക്രിക്കറ്റ് പ്രേമികളുടെയെല്ലാം മനസു നിറച്ച കാഴ്ചയായിരുന്നു.

Next Story

Popular Stories