Top

ദുബായിയില്‍ ധോണി നേടിയത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം; രണ്ടാമതുള്ള സമി ബഹദൂരം പിന്നില്‍

ഇന്നലെ ചെന്നൈ നയിച്ച് ഇറങ്ങിയപ്പോള്‍ അതു ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയുടെ 300-ാം ട്വന്റി 20 മത്സരമായിരുന്നു അത്. മറ്റൊരു താരവും ഈ നേട്ടത്തില്‍ ധോണിയുടെ സമീപത്തെങ്ങുമില്ല. വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമിയാണ് ഇക്കാര്യത്തില്‍ ധോണിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്.

16 Oct 2021 10:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായിയില്‍ ധോണി നേടിയത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം; രണ്ടാമതുള്ള സമി ബഹദൂരം പിന്നില്‍
X

ദുബായിയില്‍ നടന്ന 2021 ഐ.പി.എല്‍. ഫൈനലില്‍ കിരീടം നേടിയതിനു പുറമേ ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ നേട്ടവും സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റന്‍ എന്ന നിലയില്‍ 300 ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ താരമായിരിക്കുകയാണ് ധോണി.

ഇന്നലെ ചെന്നൈ നയിച്ച് ഇറങ്ങിയപ്പോള്‍ അതു ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയുടെ 300-ാം ട്വന്റി 20 മത്സരമായിരുന്നു അത്. മറ്റൊരു താരവും ഈ നേട്ടത്തില്‍ ധോണിയുടെ സമീപത്തെങ്ങുമില്ല. വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമിയാണ് ഇക്കാര്യത്തില്‍ ധോണിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്.

എന്നാല്‍ സമി ഏറെ പിന്നിലാണ്. 208 മത്സരങ്ങളാണ് സമി നായകനായി കളിച്ചിട്ടുള്ളത്. മറ്റൊരു താരവും 200 മത്സരങ്ങളില്‍പ്പോലും ടീമിനെ നയിച്ച് ഇറങ്ങിയിട്ടില്ല.

''ഇത് വലിയ കാലയളവാണ്. 200506 കാലഘട്ടത്തില്‍ ഞങ്ങള്‍ ടി 20 ആരംഭിച്ചു, മിക്ക ഗെയിമുകളും ഫ്രാഞ്ചൈസി ക്രിക്കറ്റ് മത്സരങ്ങളാണ്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിലും ധാരാളം ടി 20 ഗെയിമുകള്‍ ഉണ്ടായിരുന്നു,''- ഫൈനലില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ടോസ് നേടിയ ശേഷം ധോണി പ്രതികരിച്ചു.

ധോണിയുടെ പത്താം ഐ.പി.എല്‍ ഫൈനലായിരുന്നു ഇന്നലത്തേത്. ണ് കളിക്കുന്നത്. സി.എസ്.കെയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഒമ്പതാം ഫൈനലിലും. 14 ഐ.പി.എല്‍. സീസണുകളില്‍ പങ്കെടുത്ത ധോണി 12 എഡിഷനുകളിലായി 214 മത്സരങ്ങളില്‍ സി.എസ്.കെയെ നയിച്ചിട്ടുണ്ട്. ആറ് ടി 20 ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ചതിനുപുറമെ ഒരു ഐ.പി.എല്‍ സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്.




Next Story

Popular Stories