Top

അഹമ്മദാബാദ് ടീം ഉടമകള്‍ക്ക് വാതുവയ്പ് ബന്ധമെന്ന്; ആരോപണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്

ഇതുസംബന്ധിച്ച് ബി.സി.സി.ഐയ്ക്ക് പരാതി നല്‍കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ബി.സി.സി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

28 Oct 2021 3:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഹമ്മദാബാദ് ടീം ഉടമകള്‍ക്ക് വാതുവയ്പ് ബന്ധമെന്ന്; ആരോപണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതുതായി ഉള്‍പ്പെടുത്തിയ രണ്ടു ടീമുകളില്‍ ഒന്നായ അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയ സി.വി.സി. ക്യാപിറ്റല്‍സ് ഗ്രൂപ്പിന് വാതുവയ്പു സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണം. അഹമ്മദാബാദ് ടീമിനായി ലേലത്തില്‍ ആദ്യന്തം പങ്കെടുത്തു സി.വി.സി. ഗ്രൂപ്പിനോടു തോറ്റുപോയ അദാനി ഗ്രൂപ്പാണ് ഈ ആരോപണവുമായി രംഗത്തുവന്നത്.

ഇതുസംബന്ധിച്ച് ബി.സി.സി.ഐയ്ക്ക് പരാതി നല്‍കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ബി.സി.സി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഐ.പി.എല്ലില്‍ പുതുതതായി ലക്‌നൗ, അഹമ്മദാബാദ് എന്നീ ടീമുകളെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ ലക്‌നൗ ടീമിനെ ആര്‍.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും അഹമ്മദാബാദിനെ ലക്‌സംബെര്‍ഗ് ആസ്ഥാനമായുള്ള സി.വി.സി. ക്യാപിറ്റല്‍സ് ഗ്രൂപ്പും സ്വന്തമാക്കുകയായിരുന്നു.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിനെ അദാനി ഗ്രൂപ്പ് നേടുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. അതിനായി അവര്‍ ആദ്യന്തം രംഗത്തുണ്ടായിരുന്നു താനും. എന്നാല്‍ അവസാന നിമിഷം അദാനിഘെയ ഞെട്ടിച്ച് ഉയര്‍ന്ന ടെന്‍ഡര്‍ തുകയയുമായി സി.വി.സി. ക്യാപിറ്റല്‍സ് ലക്ഷ്യം നേടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ്് ആരോപണവുമായി രംഗത്തെത്തിയത്.

7500 കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള സി.വി.സി. ഗ്രൂപ്പിന് പല കമ്പനികളിലും നിക്ഷേപമുണ്ടെന്നും ഇതില്‍ ചില വാതുവയ്പ് കമ്പനികളും ഉള്‍പ്പെടുമെന്നുമാണ് അദാനി ഗ്രൂപ്പ് ആരോപിക്കുന്നത്.

എന്നാല്‍ വാതുവെപ്പ് കമ്പനിയില്‍ നിക്ഷേപം ഉണ്ടെന്നു കരുതി സി.വി.സി. ഗ്രൂപ്പിനെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഗ്രൂപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി വാതുവെപ്പ് കമ്പനിക്ക് ടീം നല്‍കുന്നതിനെതിരെ ബി.സി.സി.ഐയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.




Next Story

Popular Stories