20 വര്‍ഷം നിലനിന്ന സിക്സുകളുടെ റെക്കോര്‍ഡ്; വിവാദങ്ങളുടെ ഇന്നിംഗ്സിലും തലയെടുത്തു നിന്ന സൈമോ
2008 ല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച ഇന്ത്യക്ക് പുറത്ത് നിന്നുള്ള രണ്ടാമത്തെ താരമായിരുന്നു
15 May 2022 11:34 AM GMT
സിജു കെ എം

ഓസ്ട്രേസലിയന്‍ ക്രിക്കറ്റ ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു സ്റ്റീവോയുടേയും തുടര്‍ന്നു വന്ന റിക്കി പോണ്ടിങ്ങിന്റേയും കാലഘട്ടം. ഇതില്‍ പോണ്ടിങ്ങിന്റെ കാലഘട്ടമെത്തിയപ്പോള്‍ ഓസീസ് ടീം ഏകദിനക്രിക്കറ്റില്‍ ലോകത്തിന്റെ നെറുകയിലായിരുന്നു. ഓസീസ് ടീമിന്റെ നെടുംതൂണായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സ്.
മധ്യ നിരയില്‍ ഓസീസിന്റെ ബാറ്ററായും മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുന്ന മീഡിയം പേസറായും ഫീല്‍ഡില്‍ കൃത്യതയുള്ള ഫീല്‍ഡറായും തിളങ്ങിനിന്ന സൈമോ വിവാദങ്ങളുടെ ക്രീസിലും നിറഞ്ഞു നിന്നു. ഹര്ഭജന് സിംഗുമായി ബന്ധപ്പെട്ട മങ്കിഗേറ്റ് വിവാദം മുതല്‍ മദ്യപാനം വരെ റോയ് എന്ന വിളിപ്പേരുള്ള സൈമണ്ടസ് തന്റെ ക്രിക്കറ്റ് കരിയറിനൊപ്പം എഴുതിച്ചേര്‍ത്തു.
എന്നാല്‍ വിവാദങ്ങളിലും തിളക്കം നഷ്ടപ്പെടാത്ത ഒരു ഡസനിലധികം പ്രകടനങ്ങളാണ് സൈമണ്ട്സ് എന്ന ക്രിക്കറ്റ താരത്തിന്റേതായിട്ടുള്ളത്. ലോകകപ്പ് ടീമിലേക്ക് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങ് ആവശ്യപ്പെട്ട താരമായിരുന്നു സൈമണ്ട്സ്. ജോണ്ടി റോഡ്സിനും ഹെര്‍ഷല്‍ ഗിബ്സിനെയും പോലെ ഓസീസിന്റെ ലോകോത്തര ഫീല്‍ഡറായി റിക്കി പോണ്ടിങ്ങ് പലപ്പോഴും ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത് സൈമണ്ട്സിനെയാണ്.
ഐസിസി തിരഞ്ഞെടുത്ത ലോക ഇലവനില്‍ മൂന്ന് തവണയാണ് സൈമണ്ട്സ് ഇടം പിടിച്ചത്. മികച്ച മികച്ച ഹിറ്ററായിരുന്ന സൈമണ്ട്സ് സിക്സറുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിന് ഉടമായിയിരുന്നു. 1995 ല്‍ ഇംഗ്ലണ്ടില്‍ ഗ്ലോസസ്റ്റെയര്ഷെയറിന് വേണ്ടി സൈമണ്ട്സ് അടിച്ചുകൂട്ടിയത് 254 റണ്ണാണ്. 16 സിക്സുകളാണ് സൈമണ്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്സില്‍ പിറന്ന ഈ സിക്സുകളുടെ റെക്കോര്‍ഡ് 20 വര്‍ഷത്തിന് ശേഷമാണ് തകര്‍ക്കപ്പെട്ടത്.
2008 ല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച ഇന്ത്യക്ക് പുറത്ത് നിന്നുള്ള രണ്ടാമത്തെ താരമായിരുന്നു സൈമണ്ട്സ്. വിവാദങ്ങള്‍ നിറഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ സൈമണ്ട്സിന് ക്രിക്കറ്റില്‍ നിന്നും നേരത്തേ പുറത്തുപോകില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നലരാണ് ഏറെയും. മികച്ച ഫിനിഷറായിരുന്ന സൈമണ്ട്സ് ജീവതത്തിന്റെ ഫീല്‍ഡില്‍ നിന്നും ഒടുവില്‍ അപ്രതീക്ഷിതമായി പുറത്തായി.
അതേ സമയം സൈമണ്ട്സിന്റെ വിയോഗത്തില്‍ ലോക ക്രിക്കറ്റില്‍ താരങ്ങള്‍ നടുക്കത്തിലാണ്.
സൈമണ്ട്സിന്റെ വിയോഗത്തില്‍ സച്ചിന് ഞെട്ടല്‍ രേഖപ്പെടുത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സൈമണ്ട്സന്റെ ഓര്‍മകള്‍ സച്ചിന് പങ്കുവെച്ചു.
STORY HIGHLIGHTS : Cricket Fraternity Expresses Shock Over Andrew Symonds' Death