Top

ധോണി 'കൈകൊടുത്തത്' ആര്‍ക്ക്; ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ജോണ്‍ സീന

യു.എ.ഇയില്‍ നടക്കുന്ന ടി20 ലോകകപ്പിനിടെ ധോണി ഒരു സ്റ്റെപ്പ് ഇറങ്ങി ആര്‍ക്കോ ഹസ്തദാനം നല്‍കുന്ന ഒരു ചിത്രമാണ് സീന പോസ്റ്റ് ചെയ്തത്.

14 Nov 2021 2:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണി കൈകൊടുത്തത് ആര്‍ക്ക്; ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ജോണ്‍ സീന
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഓരോ നീക്കവും സസൂക്ഷ്മം പിന്തുടരുന്നവരാണ് അദ്ദേഹത്തിന്റെയും ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ആരാധകര്‍. അദ്ദേഹം ഹെയര്‍ സ്‌റൈല്‍ ഒന്നു മാറ്റിയാലോ, പുതിയ ഒരു ബൈക്കില്‍ റേസിങ് നടത്തിയാലോ, ഏതെങ്കിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തിയാലോ ആരാധകര്‍ അത് ആഘോഷമാക്കുക പതിവാണ്.

എന്നാല്‍ ഇപ്പോള്‍ ആ ആരാധകരെ ഒന്നടങ്കം ആകാംക്ഷയിലാഴ്ത്തി ധോണിയുടെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഡബ്ല്യു.ഡബ്ല്യു.ഇ. താരവും ഹോളിവുഡ് നടനുമായ ജോണ്‍ സീന. യു.എ.ഇയില്‍ നടക്കുന്ന ടി20 ലോകകപ്പിനിടെ ധോണി ഒരു സ്റ്റെപ്പ് ഇറങ്ങി ആര്‍ക്കോ ഹസ്തദാനം നല്‍കുന്ന ഒരു ചിത്രമാണ് സീന പോസ്റ്റ് ചെയ്തത്.


ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ അതേച്ചൊല്ലിയുള്ള ചര്‍ച്ചകളിലാണ് ധോണി ആരാധകര്‍. ആര്‍ക്കാണ് ധോണി ഹസ്തദാനം നല്‍കിയതെന്നതാണ് ചര്‍ച്ചാ വിഷയം. ചിലര്‍ സീനയും ധോണിയും തമ്മിലുള്ള കൂടിക്കാഴ്ചയാണിതെന്ന ധാരണയില്‍ 'രണ്ട് ഇതിഹാസങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍' എന്നു കമന്റ് ചെയ്യുമ്പോള്‍ ചിലര്‍ എന്താണ് സംഭവം എന്നും ചോദിക്കുന്നുണ്ട്.

സീനയാകട്ടെ ചിത്രത്തിന് യാതൊരുവിധ അടിക്കുറിപ്പും നല്‍കിയിട്ടില്ല. സീനയുടെ ആരാധകര്‍ ചിത്രത്തിന് താഴെ 'ആരാണിത്?' എന്നാരാഞ്ഞ് രംഗത്തെത്തുന്നുമുണ്ട്. ഇതാദ്യമായല്ല സീന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഇതിനു മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും വിരാട് കോഹ്ലിയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോഴും അടിക്കുറിപ്പുകള്‍ ഒന്നും നല്‍കാതെ ആരാധകരെ അമ്പരപ്പിച്ചിരുന്നു. യു.എ.ഇയില്‍ നടക്കുന്ന ലോകകപ്പ് ടി20 യില്‍ ഇന്ത്യന്‍ ടീമിന്റെ മെന്ററായി ധോണി ഉണ്ടായിരുന്നു. ഈ സമയത്താണ് ജോണ്‍ സീന പങ്കുവച്ച ചിത്രം എടുത്തത്.




Next Story

Popular Stories