Top

മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീം കോച്ച്

ഐപിഎല്ലിന് ശേഷം ജൂണില്‍ ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയില്‍ മക്കല്ലം ഇംഗ്ലണ്ടിനൊപ്പം ചേരും

12 May 2022 2:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീം കോച്ച്
X

ന്യൂസിലാന്റ് ക്രിക്കറ്റ് ഇതിഹാസവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ചുമായ ബ്രണ്ടന്‍ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം കോച്ചായി നിയമിച്ചു. ഇംഗ്ലണ്ട് ടെസ്റ്റിലും ഏകദിനത്തിലും ടീമുകള്‍ക്ക് പ്രത്യേകം കോച്ചുകളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മക്കല്ലത്തെ ഹെഡ് കോച്ചായി നിയമിച്ചിരിക്കുന്നത്.

ഐപിഎല്ലിന് ശേഷം ജൂണില്‍ ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയില്‍ മക്കല്ലം ഇംഗ്ലണ്ടിനൊപ്പം ചേരും. ലോഡ്‌സിലാണ് ആദ്യ ടെസ്റ്റ്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

അതേസമയം ഇംഗ്ലണ്ട് ക്രിക്കറ്റ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും മുന്‍ ഇന്ത്യന്‍ കോച്ചുമായ ഗാരി കിര്‍സ്റ്റണും പരിഗണനാ പട്ടികയിലുണ്ടായിരുന്നു.

ഇംഗ്ലണ്ട് ഏകദിന ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനുമായി അടുത്തബന്ധമാണ് മക്കല്ലത്തിനുള്ളത്. ഇതാണ് മക്കല്ലത്തിന്റെ സാധ്യത വര്‍ധിപ്പിച്ചത്.

ന്യൂസിലാന്റ് താരമായ മക്കല്ലം 101 ടെസ്റ്റുകളില്‍ ബ്ലാക്ക് ക്യാപ് അണിഞ്ഞിട്ടുണ്ട്. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും മികച്ച റെക്കോര്‍ഡാണ് 40 കാരനായ മക്കല്ലത്തിനുള്ളത്. ജോ റൂട്ട് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ബെന്‍ സ്റ്റോക്കിനാണ് ഇപ്പോള്‍ ചുമതല. ആഷസ് പരമ്പരയിലെ തോല്‍വിയെത്തുടര്‍ന്നാണ് ജോ റൂട്ട് സ്ഥാനം ഒഴിഞ്ഞത്. കോച്ച് ക്രിസ് സില്‍വര്‍വുഡും സ്ഥാനം ഒഴിഞ്ഞിരുന്നു.

Story Hughlights : Brendon mccullam England cricket team Head Coch

Next Story

Popular Stories