Top

സെക്‌സ് ടേപ്പ് വിവാദത്തില്‍ ബെന്‍സേമ കുറ്റക്കാരന്‍; ഒരു വര്‍ഷം തടവും പിഴയും

2015-ലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വിവാദത്തില്‍ ബെന്‍സേമയ്ക്കും വാല്‍ബ്യൂനെയ്ക്കും ഫ്രഞ്ച് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

24 Nov 2021 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെക്‌സ് ടേപ്പ് വിവാദത്തില്‍ ബെന്‍സേമ കുറ്റക്കാരന്‍; ഒരു വര്‍ഷം തടവും പിഴയും
X

ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന്റെയും സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെയും സ്‌ട്രൈക്കറായ കരീം ബെന്‍സേമ സെക്‌സ് ടേപ്പ് വിവാദത്തില്‍ കുറ്റക്കാരനെന്നു ഫ്രഞ്ച് കോടതി. സെക്‌സ് ടേപ്പ് ഉപയോഗിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിലെ സഹതാരം വാല്‍ബുനയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബെന്‍സേമയെ ഒരു വര്‍ഷത്തെ സസ്‌പെന്‍ഡഡ് തടവും 75,000 യൂറോ പിഴയും വിധിച്ചു.

ഫ്രഞ്ച് ഫുട്‌ബോളിനെ പിടിച്ചുകുലുക്കിയ വിവാദത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. 2015-ലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വിവാദത്തില്‍ ബെന്‍സേമയ്ക്കും വാല്‍ബ്യൂനെയ്ക്കും ഫ്രഞ്ച് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

നീണ്ട അഞ്ചു വര്‍ഷത്തോളം ദേശീയ ടീമില്‍ നിന്നു പുറത്തായിരുന്ന ബെന്‍സേമ ഒടുവില്‍ ഇക്കഴിഞ്ഞ യൂറോ കപ്പിലൂടെയാണ് വീണ്ടും ദേശീയ ടീമിന്റെ ഭാഗമായി തിരിച്ചെത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ താരത്തെ കുറ്റക്കാരനായി കോടതി കണ്ടെത്തിയതും ശിക്ഷ വിധിക്കുകയും ചെയ്തത്്.

കേസില്‍ ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും താരത്തിന് തടവില്‍ കഴിയേണ്ടതില്ല. ഒരു കേസില്‍ തടവ് ശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിച്ച് കുറ്റവാളിക്ക് പ്രൊബേഷന്‍ സമയം നല്‍കുന്ന രീതിയാണ് സസ്‌പെന്‍ഡഡ് തടവ് ശിക്ഷ. ഈ പ്രൊബേഷന്‍ കാലയളവില്‍ കോടതി നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാല്‍ ശിക്ഷ റദ്ദാക്കി കുറ്റവാളിയെ വെറുതേ വിടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ താരത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നാണ് സൂചന.

Next Story

Popular Stories