Top

ടി 20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക ഇങ്ങനെ... പുതുപുത്തന്‍ ജഴ്‌സി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കിറ്റ് സ്‌പോണ്‍സര്‍മാരായ എം.പി.എല്‍. സ്‌പോര്‍ട്‌സും ബി.സി.സി.ഐയും ചേര്‍ന്നാണ് ജഴ്‌സി ട്വിറ്ററിലൂടെ പുറത്തിറക്കിയത്. ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ക്കാണ് ജഴ്‌സി സമര്‍പ്പിച്ചിരിക്കുന്നത്.

13 Oct 2021 1:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടി 20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക ഇങ്ങനെ... പുതുപുത്തന്‍ ജഴ്‌സി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
X

ഈ മാസം യു.എ.ഇയിലും ഒമാനിലുമായി ആരംഭിക്കുന്ന ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ ജഴ്‌സി പുറത്തിറക്കി. എം.പി.എല്‍. സ്‌പോര്‍ട്‌സ് ആണ് ജഴ്‌സി ഒരുക്കിയിരിക്കുന്നത്. ടി20 ലോകകപ്പ് ആയത് കൊണ്ട് തന്നെ നിറങ്ങള്‍ നിറഞ്ഞ ഡിസൈനില്‍ ആണ് ജഴ്‌സി. ഇന്ന് മുതല്‍ എം.പി.എലിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ജഴ്‌സി ലഭ്യമാണ്. 1799 രൂപയാണ് വില.

കിറ്റ് സ്‌പോണ്‍സര്‍മാരായ എം.പി.എല്‍. സ്‌പോര്‍ട്‌സും ബി.സി.സി.ഐയും ചേര്‍ന്നാണ് ജഴ്‌സി ട്വിറ്ററിലൂടെ പുറത്തിറക്കിയത്. ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ക്കാണ് ജഴ്‌സി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനഞ്ചംഗ ടീമിനെയും മൂന്ന് റിസര്‍വ് താരങ്ങളെയുമാണ് പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ലോകകപ്പ് ടീം ഇവരില്‍ നിന്ന്: കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

Popular Stories

    Next Story