Top

ഹലാലില്‍ മലക്കം മറിഞ്ഞു ബി.സി.സി.ഐ.; എന്തു വേണേല്‍ കഴിച്ചോളൂ എന്ന്!!!

"ഹലാല്‍ നിര്‍ബന്ധമാക്കി ഇങ്ങനെയൊരു തീരുമാനം എന്നെടുത്തുവെന്നോ അങ്ങനെ ഉണ്ടോ എന്നു പോലുമറിയില്ല. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാറില്ല. ബിസിസിഐക്ക് അതില്‍ പങ്കില്ല"

24 Nov 2021 9:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹലാലില്‍ മലക്കം മറിഞ്ഞു ബി.സി.സി.ഐ.; എന്തു വേണേല്‍ കഴിച്ചോളൂ എന്ന്!!!
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറ്റ് പ്ലാനില്‍ 'ഹലാല്‍ മാംസം' നിര്‍ബന്ധമാക്കിയ തീരുമാനം വിവാദമായതോടെ സംഭവത്തില്‍ മലക്കം മറിഞ്ഞു ബി.സി.സി.ഐ. എന്ത് കഴിക്കണമെന്ന് താരങ്ങളോട് ബി.സി.സി.ഐ. ആവശ്യപ്പെടാറില്ലെന്നും ഭക്ഷണം തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കി ബി.സി.സി.ഐ. ട്രഷറര്‍ അരുണ്‍ ധുമാല്‍ രംഗത്തു വന്നു.

''താരങ്ങള്‍ എന്ത് കഴിക്കണം, കഴിക്കരുത് എന്ന തീരുമാനിക്കുന്നത് ബി.സി.സി.ഐ. അല്ല. ഒരിക്കലും താരങ്ങളോട് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാറില്ല. ഭക്ഷണം തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വെജിറ്റേറിയന്‍ ആകണമോ, വീഗന്‍ ആകണമോ, നോണ്‍വെജ് ആകണമോ എന്നതെല്ലം അവരുടെ ഇഷ്ടങ്ങളാണ്. ഹലാല്‍ നിര്‍ബന്ധമാക്കി ഇങ്ങനെയൊരു തീരുമാനം എന്നെടുത്തുവെന്നോ അങ്ങനെ ഉണ്ടോ എന്നു പോലുമറിയില്ല. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാറില്ല. ബിസിസിഐക്ക് അതില്‍ പങ്കില്ല'' - അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കു പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയതായി നേരത്തെ പരാമര്‍ശം ഉണടായിരുന്നത്. കൂടാതെ ഹലാല്‍ ആയാല്‍പ്പോലും താരങ്ങള്‍ക്ക് പന്നിയിറച്ചിയും ബീഫും കഴിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ വരാന്‍ പോകുന്ന വിദേശ പര്യടനത്തിനും ഐ.സി.സി. ടൂര്‍ണമെന്റുകള്‍ക്കും മുന്നോടിയായാണ് പുതയ ഡയറ്റ് പ്ലാന്‍ പ്രഖ്യാപിച്ചത്. ഡയറ്റില്‍ പരമാവധി മാംസം ഒഴുവാക്കാനും മാംസം നിര്‍ബന്ധമായി വേണ്ടവര്‍ ഹലാല്‍ മാംസം മാത്രമേ ഉപയോഗിക്കാവൂയെന്നുമായിരുന്നു നിര്‍ദേശം. യു.എ.ഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബി.സി.സി.ഐ താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനമെടുത്തത്.

എന്നാല്‍ ഈ തീരുമാനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ബി.സി.സി.ഐയ്ക്കെതിരേ രൂക്ഷവിമര്‍ശനമുയരുകയായിരുന്നു. ഹിന്ദു, സിഖ് മത വിശ്വാസികള്‍ക്ക് നിഷിദ്ധമായിരിക്കുന്ന ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഹലാല്‍ മാംസം കഴിക്കുന്നത് ഹിന്ദു-സിഖ് മത വിശ്വാസപ്രകാരം നിഷിദ്ധമാണെന്നും ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം കളിക്കാരും ഹിന്ദുക്കളാണെന്നിരിക്കെ എങ്ങനെയാണ് ബി.സി.സി.ഐയും ഇന്ത്യന്‍ ടീം മാനേജ്മെന്റോ അവരെ ഇതു കഴിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നുമായിരുന്നു ചോദ്യങ്ങള്‍.

Next Story

Popular Stories