Top

പഞ്ചാബിനായി ബെയര്‍സ്‌റ്റോ ഷോ; 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി- ബെംഗുലുരുവിനായി കോഹ്ലി ഓപ്പണ്‍

നാലാം ഓവറില്‍ പഞ്ചാബ് 50 കടന്നു

13 May 2022 2:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബിനായി ബെയര്‍സ്‌റ്റോ ഷോ; 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി- ബെംഗുലുരുവിനായി കോഹ്ലി ഓപ്പണ്‍
X

മുബൈ : റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിനുവേണ്ടി ജോണി ബെയര്‍സ്‌റ്റോയുടെ വെടിക്കെട്ട്. 22 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും അടിച്ച ബെയര്‍സ്‌റ്റോ അര്‍ദ്ധ സെഞ്ചുറി നേടി. ബെയര്‍സ്‌റ്റോക്കൊപ്പം ഓപ്പണ്‍ ചെയ്ത ശിഖര്‍ ധവാനും മികച്ച ഫോമിലായിരുന്നു. ധവാന്‍ 15 പന്തില്‍ 21 റണ്ണെടുത്തു. ധവാനെ മാക്‌സ്‌വെല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇരുവരുടേയും മികവില്‍ നാലാം ഓവറില്‍ പഞ്ചാബ് 50 കടന്നു.

നേരത്തെ ടോസ് നേടിയ ആര്‍സിബി ബോളിംങ്ങ് തിരഞ്ഞെടുത്തു. പഞ്ചാബ് ഹര്‍പ്രീതിനെ സന്ദീപ് ശര്‍മക്ക് പകരം ഉള്‍പ്പെടുത്തി. അതേസമയം ഫോമിലെത്താന്‍ വിഷമിക്കുന്ന വിരാട് കോഹ്ലി ഡുപ്ലസിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് പത്ത് പോയന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ആര്‍സിബി 14 പോയന്റുമായി നാലാം സ്ഥാനത്താണ്. വിജയത്തോടെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനാണ് ഡുപ്ലസിയുടെ ശ്രമം.അതേസമയം തോറ്റു കഴിഞ്ഞാല്‍ പഞ്ചാബിന്റെ സാധ്യതകള്‍ മങ്ങും.

STORY HIGHLIGHTS : Bairstow Hits Blistering Fifty

Next Story

Popular Stories