ടെസ്റ്റില്‍ ബാബര്‍ അസമിന് രണ്ടാം സ്ഥാനം; ഒന്നാമനായി ഇന്ത്യന്‍ ബാറ്ററെ തിരഞ്ഞെടുത്ത് ഷെയ്ന്‍ വാട്‌സണ്‍
ഐസിസി റിവ്യൂവിലായിരുന്നു വാട്‌സന്റെ പ്രതികരണം
21 Aug 2022 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തകര്‍പ്പന്‍ പ്രകടനങ്ങള്‍ കൊണ്ട് തന്റെ ആരാധക പിന്തുണ ഉയര്‍ത്തുകയാണ് പാക് നായകന്‍ ബാബര്‍ അസം. ഏകദിന ടി20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും ടെസ്റ്റില്‍ മൂന്നാം സ്ഥാനത്തുമാണ് പാക് താരം. എന്നാല്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററായ ബാബറിന് പകരം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തന്റെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്ററായി തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍. ഔദ്യോഗിക റാങ്കിങ്ങില്‍ കോഹ്ലി ആദ്യ പത്തില്‍ പോലുമില്ലെന്നതാണ് ശ്രദ്ധേയം. ഐസിസി റിവ്യൂവിലായിരുന്നു വാട്‌സന്റെ പ്രതികരണം.
'ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയെയാണ് ഞാന്‍ മികച്ച താരമായി കണക്കാക്കുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും ഒരു പോലെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനുളള കഴിവ് വിരാടിനുണ്ട്. ഇന്ത്യക്കായി കളിക്കുമ്പോഴുളള അദ്ദേഹത്തിന്റെ പ്രകടനതീവ്രത അതിശയകരമാണ്.' ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലി തന്നെയാണ് മികച്ചവനെന്നും വാട്‌സണ്‍ പറഞ്ഞു.
സ്റ്റീവ് സ്മിത്ത് പ്രകടനത്തില്‍ കുറച്ച് പുറകോട്ടു പോയി. പ്രതാപ കാലത്തെപോലെ ബൗളര്‍മാരില്‍ സമ്മര്‍ദ്ദം സ്യഷ്ടിക്കാന്‍ അദ്ദേഹത്തിനിപ്പോള്‍ സാധിക്കുന്നില്ല. ബാബര്‍ അസം മികച്ച പ്രകടനമാണ് നിലവില്‍ കാഴ്ച്ചവെക്കുന്നത്. ഞാന്‍ അവന് രണ്ടാം സ്ഥാനമാണ് നല്‍കുക. കെയ്ന്‍ വില്ല്യംസണെ ഇപ്പോള്‍ കൈമുട്ടിലെ പരുക്ക് അലട്ടുന്നുണ്ട്, പക്ഷേ എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ഏതു സാഹചര്യത്തിലും ബൗളര്‍മാരില്‍ സമ്മര്‍ദ്ദം സ്യഷ്ടിക്കാന്‍ കെയ്‌ന് സാധിക്കും. ജോ റൂട്ട് ചിലപ്പോഴെങ്കിലും സ്മിത്തിന്റെ മാത്യക പിന്തുടരാറുണ്ടെന്നും വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഓരാളായ കോഹ്ലി ഫോം കണ്ടെത്താന്‍ വിശമിക്കുന്ന സാഹചര്യത്തിലാണ് വാട്‌സന്‍ കോഹ്ലിയെ മികച്ച താരമായി തിരഞ്ഞെടുത്തിരിക്കുന്നത്. 102 മത്സരങ്ങില്‍ ഇന്ത്യക്കായി പാഡണിഞ്ഞ കോഹ്ലി 49.53 ശരാശരിയില്‍ 8074 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 27ഉം ഏകദിനത്തില്‍ 43 സെഞ്ചുറികളും കോഹ്ലി കരസ്ഥമാക്കി.
STORY HIGHLIGHTS : "Babar Azam No.2" In Tests, Says Shane Watson; Picks This Indian As No. 1 Batter