Top

ആ നാണക്കേട് പേറുന്ന ആദ്യ നായകനാകുമോ കോഹ്ലി?

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സ് നേടിയിട്ടുണ്ട്. 30 പന്തുകളില്‍ നിന്ന് 35 റണ്‍സുമായി മുഹമ്മദ് റിസ്വാനും 30 പന്തഒകളില്‍ നിന്ന് 34 റണ്‍'ുമായി ബാബര്‍ അസമുമാണ് ക്രീസില്‍.

24 Oct 2021 5:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ നാണക്കേട് പേറുന്ന ആദ്യ നായകനാകുമോ കോഹ്ലി?
X

ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ ഇതുവരെ പാകിസ്താന്‍ പോരാളികളോടു തലകുനിച്ചിട്ടില്ല. ആ പാരമ്പര്യം ഇക്കുറി തകരുമോ. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധര്‍ ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലിയെ വിളിക്കുന്നത് കിങ് കോഹ്ലി എന്നാണ്. ഇന്ന് ഈ മത്സരം ജയിച്ചില്ലെങ്കില്‍ കിങ് കോഹ്ലി വെറും ക്ലൗണ്‍ കോഹ്ലി ആകുമെന്നു തീര്‍ച്ച... കാത്തിരിക്കാം നമുക്കാ മത്സരഫലത്തെ.

ലോകം കാത്തിരുന്ന പോരാട്ടത്തില്‍ പാകിസ്താനെതിരേ ടോസ് നഷ്ടപ്പെടുകയും ബാറ്റിങ് തകര്‍ച്ചയും നേരിടുകയും ചെയ്തിട്ടു പോലും മികച്ച സ്‌കോറിലേക്ക് പിടിച്ചു കയറിയ ടീം ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സ് നേടിയിട്ടുണ്ട്. 30 പന്തുകളില്‍ നിന്ന് 35 റണ്‍സുമായി മുഹമ്മദ് റിസ്വാനും 30 പന്തഒകളില്‍ നിന്ന് 34 റണ്‍'ുമായി ബാബര്‍ അസമുമാണ് ക്രീസില്‍.

നേരത്തെ ടീം നായകന്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്നു കരകയറുകയായിരുന്നു. 49 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സ് നേടിയ നായകന്‍ കോഹ്ലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കോഹ്ലിക്കു പുറമേ 30 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സറും സഹിതം 39 റണ്‍സ് നേടിയ റിഷഭ് പന്താണ് മികച്ച രണ്ടാമത്തെ സ്‌കോറര്‍. ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 53 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച അടിത്തറ നല്‍കിയത്.

ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ മത്സരത്തില്‍ ടോസ് ജയിച്ച് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നോവറിനുള്ളില്‍ത്തന്നെ ഇന്ത്യക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി.

തന്റെ ആദ്യ ഓവറില്‍ ഇന്ത്യന്‍ ഉപനായകനും മിന്നുന്ന ഫോമിലുള്ള താരവുമായ രോഹിത് ശര്‍മയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കിയ ഷഹീന്‍ അഫ്രീദി തന്റെ അടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ മറ്റൊരു ഓ്പ്പണര്‍ കെ.എല്‍. രാഹുലിനെയും (3) കൂടാരം കയറ്റി. ഇതിനു പിന്നാലെ സൂര്യകുമാര്‍ യാദവിനെ(11) ഹസന്‍ അലിയും മടക്കിയതോടെ മൂന്നിന് 39 എന്ന നിലയില്‍ പതറിയ ഇന്ത്യയെ പിന്നീട് കോഹ്ലി-പന്ത് സഖ്യമാണ് കരകയറ്റിയത്.




Next Story

Popular Stories