Top

തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഓസീസ്; ഇഞ്ചോടിഞ്ച് പൊരുതിനിന്നു ലങ്ക, കംഗാരുപ്പടയ്ക്ക് ലക്ഷ്യം 155

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ലങ്ക നിശ്ചിത 20 ഓവറില്‍ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്.

28 Oct 2021 4:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഓസീസ്; ഇഞ്ചോടിഞ്ച് പൊരുതിനിന്നു ലങ്ക, കംഗാരുപ്പടയ്ക്ക് ലക്ഷ്യം 155
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ലങ്ക നിശ്ചിത 20 ഓവറില്‍ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്.

കുശാല്‍ പെരേര(35), അസലങ്ക(35), രാജപക്ഷ(33*) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനങ്ങളാണ് ശ്രീലങ്കക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്പിന്നര്‍ ആദം സാംപ, എന്നിവരാണ് ലങ്കയെ തകര്‍ത്തത്. മൂവരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

േനരത്തെ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജയിച്ച ഇരു ടീമുകളും വിജയം തുടരാനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ തകര്‍ത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ ജയം ദക്ഷിണാഫ്രിക്കയോടായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച അതേ ടീമിനെ ഓസീസ് നിലനിര്‍ത്തി. അതേസമയം, ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഫെര്‍ണാണ്ടോക്ക് പകരം മഹീക്ഷ തീക്ഷ്ണ ലങ്കയുടെ അന്തിമ ഇലവനിലെത്തി. ഗ്രൂപ്പില്‍ ഓരോ ജയങ്ങളുമായി ഇംഗ്ലണ്ടിന് പിന്നില്‍ ശ്രീലങ്ക രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്.

Next Story

Popular Stories