Top

നിര്‍ണായക മത്സരത്തിന് പിച്ചൊരുക്കിയ ക്യുറേറ്റര്‍ മരിച്ച നിലയില്‍; ആകെ ദുരൂഹതയെന്നു പോലീസ്

8 Nov 2021 4:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിര്‍ണായക മത്സരത്തിന് പിച്ചൊരുക്കിയ ക്യുറേറ്റര്‍ മരിച്ച നിലയില്‍; ആകെ ദുരൂഹതയെന്നു പോലീസ്
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനായുള്ള പിച്ച് ഒരുക്കിയ ക്യൂറേറ്റര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അബുദബി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ചീഫ് ക്യുറേറ്ററും ഇന്ത്യക്കാരനുമായ മോഹന്‍ സിങ്ങിനെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലത്തെ മത്സരത്തിനു മുമ്പായി രാവിലെ സ്‌റ്റേഡിയത്തില്‍ എത്തി പിച്ച് പരിശോധിച്ച ശേഷമാണ് മോഹന്‍ സിങ് താമസസ്ഥലത്തേക്കു പോയത്. പിന്നീട് മത്സരരം അരംഭിക്കുന്നതിനു മുന്നേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉത്തരാഖണ്ഡ് സ്വദേശിയായ മോഹന്‍ സിങ് നേരത്തെ പഞ്ചാബ് മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ക്യൂറേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2004-ലാണ് യു.എ.ഇയില്‍. എത്തിയത്. പിന്നീട് 17 വര്‍ഷമായി അബുദബി ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അബുദബി പോലീസ് അറിയിച്ചു.




Next Story

Popular Stories