Top

'അവനെ ഇനി ലോകകപ്പില്‍ കളിപ്പിക്കേണ്ട, ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കാം; യുവതാരത്തിന് രൂക്ഷ വിമര്‍ശനം

ഇംഗ്ലണ്ടിനെതിരേ ഒരു വിക്കറ്റ് നേടിയെങ്കിലും നാലോവറില്‍ 43 റണ്‍സാണ് താരം വഴങ്ങിയത്. മറ്റൊരു സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങിയ സ്പിന്നിനെ തുണച്ച പിച്ചിലാണ് തല്ലുകൊള്ളിയായത്.

19 Oct 2021 7:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവനെ ഇനി ലോകകപ്പില്‍ കളിപ്പിക്കേണ്ട, ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കാം; യുവതാരത്തിന് രൂക്ഷ വിമര്‍ശനം
X

ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരം കഴിഞ്ഞതോടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് മുന്‍ താരങ്ങള്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കുമിടയില്‍ നടക്കുന്നത്. ലോകകപ്പിലെ ഓരോ മത്സരങ്ങളിലും അന്തിമ ഇലവനില്‍ ആരൊക്കെ വേണമെന്ന് തലനാരിഴ കീറി പരിശോധിക്കുകയാണ് അവര്‍.

ഇതിനിടെ ഇന്ത്യയുടെ ഒരു യുവതാരത്തെ ഇനി ഒരു മത്സരത്തിലും കളിക്കാന്‍ ഇറക്കേണ്ട എന്ന നിര്‍ദേശം എല്ലാകോണുകളില്‍ നിന്നും ഒരേ സ്വരത്തില്‍ ഉയരുകയാണ്. യുവ സ്പിന്നര്‍ രാഹുല്‍ ചാഹറിനെതിരേയാണ് ഈ രൂക്ഷവിമര്‍ശനങ്ങള്‍. ഫോമില്ലായ്മയെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ അവസാന ചില മത്സരങ്ങളില്‍ നിന്നും പുറത്തിരിക്കേണ്ടിവന്ന സന്നാഹ മത്സരത്തിലും തിളങ്ങാനായില്ല.

ഇംഗ്ലണ്ടിനെതിരേ ഒരു വിക്കറ്റ് നേടിയെങ്കിലും നാലോവറില്‍ 43 റണ്‍സാണ് താരം വഴങ്ങിയത്. മറ്റൊരു സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങിയ സ്പിന്നിനെ തുണച്ച പിച്ചിലാണ് ചാഹര്‍ തല്ലുകൊള്ളിയായത്. ഇതിനു പിന്നാലെ ചാഹറിന് ലോകകപ്പ് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ താരം ആകാശ് ചോപ്ര അടക്കമുള്ളവര്‍ രംഗത്തുവന്നു.

'അവന് ടീമില്‍ സ്ഥാനം ലഭിക്കില്ല, ലഭിക്കരുത്' എന്നായിരുന്നു ചോപ്രയുടെ പ്രതികരണം. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവച്ച യുസ്‌വേന്ദ്ര ചാഹലിനെ തഴഞ്ഞാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇീ തീരുമാനം ഏറെ വിവാദമായിരുന്നു.

ചാഹര്‍ മോശം തുടരുമ്പോള്‍ 'ചെയ്ത തെറ്റ് ഓര്‍ത്ത് പശ്ചാത്തപിക്കാം' എന്നാണ് ചാഹലിനെ ഒഴിവാക്കിയ ബി.സി.സി.ഐ. തീരുമാനത്തെ ചോപ്ര വിമര്‍ശിച്ചത്. ചാഹര്‍ നിറംമങ്ങുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാവുകയാണ്. വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവരാകും ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാര്‍. ആര്‍ അശ്വിനും ചില കളികളില്‍ അവസരം ലഭിച്ചേക്കാം. ലോകകപ്പില്‍ ഇന്ത്യ മോശം പ്രകടനം നടത്തുകയാണെങ്കില്‍ ചാഹലിനെ ഒഴിവാക്കിയ കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ പ്രതീക്ഷിക്കാം.

Next Story

Popular Stories