അല്‍പം അനുകമ്പയാകാം; ഹാർദിക്കിന്റെ വിരുന്നിൽ നിന്ന് വിട്ടുനിന്നതില്‍ പങ്കാളി നടാഷ

ടീം ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയുടെ കുടുംബം ഒരുക്കിയ വിരുന്നില്‍ നിന്നും ഹാര്‍ദികിന്റെ പങ്കാളി നടാഷ സ്റ്റാൻകോവിച്ച് വിട്ട് നിന്നിരുന്നു
അല്‍പം അനുകമ്പയാകാം;
ഹാർദിക്കിന്റെ വിരുന്നിൽ നിന്ന് വിട്ടുനിന്നതില്‍ പങ്കാളി നടാഷ

മുംബൈ: ടീം ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയുടെ കുടുംബം ഒരുക്കിയ വിരുന്നില്‍ നിന്നും ഹാര്‍ദികിന്റെ പങ്കാളി നടാഷ സ്റ്റാൻകോവിച്ച് വിട്ട് നിന്നിരുന്നു. വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടാഷ. സമൂഹമാധ്യമങ്ങളില്‍ ഇതേ കുറിച്ച്ചർച്ച പുരോഗമിച്ചതോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വിശദീകരണവുമായി നടാഷ എത്തിയത്. വെറുതെ ചില ചിന്തകളെന്ന കുറിപ്പോട് കൂടിയുള്ള ഒരു വിഡിയോയാണ് അവർ പങ്ക് വെച്ചത്.

ഇതേ കുറിച്ച് ഒന്ന് വിശദീകരിക്കാന്‍ പോലും സമയം നല്‍കാതെ എത്രവേഗത്തിലാണ് ആളുകൾ വിധിയെഴുതുന്നത്. അസ്വാഭാവികമായി ആളുകള്‍ പെരുമാറിയാല്‍ നമ്മള്‍ അത് നിരീക്ഷിക്കുകയോ, എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കുകയോ, അല്‍പം അനുകമ്പ കാണിക്കുകയോ ചെയ്യാറില്ല. കുറച്ചൊക്കെ അനുകമ്പയാവാം. ക്ഷമാപൂര്‍വം കാത്തിരിക്കാം' , നടാഷ പറയുന്നു.

ഹാര്‍ദിക്കുമായുള്ള ബന്ധം ഉലഞ്ഞെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടാഷ പതിവായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക് ചുവടെ ഹാര്‍ദിക്കിന്‍റെ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാറില്ല. 2020 മേയ് 31നാണ് ഇരുവരും വിവാഹിതരായത്. ഇരുവരുമൊന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടതായതിന് പിന്നാലെ ഹാര്‍ദിക്കിന്‍റെ പേരും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നടാഷ നീക്കിയിരുന്നു.

അല്‍പം അനുകമ്പയാകാം;
ഹാർദിക്കിന്റെ വിരുന്നിൽ നിന്ന് വിട്ടുനിന്നതില്‍ പങ്കാളി നടാഷ
'ഫോഴ്‌സാ കൊച്ചി എഫ്സി', കേരള സൂപ്പർ ലീഗിലെ തന്റെ ടീമിന് പേരിട്ട് പൃഥ്വിരാജ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com