'കോഹ്‌ലിയുടെ ശൈലി ഇതല്ല'; പിഴവ് ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തിലും കോഹ്‌ലി മോശം ഫോം ആവര്‍ത്തിക്കുകയാണ് ചെയ്തത്
'കോഹ്‌ലിയുടെ ശൈലി ഇതല്ല'; പിഴവ് ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ വിജയങ്ങളോടെ ഫൈനലിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തിലും താരം മോശം ഫോം ആവര്‍ത്തിക്കുകയാണ് ചെയ്തത്. പിന്നാലെ കോഹ്‌ലിയുടെ പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.

'കോഹ്‌ലിയുടെ കളിയുടെ ശൈലി ഇങ്ങനെയല്ല. അദ്ദേഹം തുടക്കത്തില്‍ തന്നെ ആക്രമിച്ചുകളിക്കാന്‍ ശ്രമിക്കുന്നു. പ്രത്യേകിച്ച് മറുവശത്ത് രോഹിത് ശര്‍മ്മ ആക്രമിച്ചുകളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോഹ്‌ലി കുറച്ച് സമയം ചിലവഴിച്ച് ക്രീസിലുറച്ചുനിന്ന് അടിച്ചുകൂട്ടാനാണ് ശ്രമിക്കേണ്ടത്', ശാസ്ത്രി അഭിപ്രായപ്പെട്ടു.

'കോഹ്‌ലിയുടെ ശൈലി ഇതല്ല'; പിഴവ് ചൂണ്ടിക്കാട്ടി രവി ശാസ്ത്രി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരട്ടസെഞ്ച്വറി; വനിതാ ടെസ്റ്റില്‍ ചരിത്രം കുറിച്ച് ഷഫാലി

'പരമ്പരാഗത ഷോട്ടുകള്‍ കളിക്കുന്ന ബാറ്ററാണ് കോഹ്‌ലി. അതേ ശൈലിയില്‍ ബാറ്റിങ് തുടരുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ ഒരു പരിമിതിക്കപ്പുറത്തേക്ക് കടന്ന് ബാറ്റുചെയ്യുന്നതാണ് തിരിച്ചടിയാവുന്നത്', രവി ശാസ്ത്രി വ്യക്തമാക്കി.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളിലെത്തിയ കോഹ്‌ലി മോശം ഫോമിലാണ് ഇതുവരെ ബാറ്റുവീശിയത്. ഒരു അര്‍ധ സെഞ്ച്വറി പോലും നേടിയിട്ടില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും 75 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. 37 റണ്‍സാണ് താരത്തിന്റെ ഈ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഡക്കായ കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com