ഇന്ത്യയ്ക്ക് തിരിച്ചടി; സിംബാബ്‌വെ പരമ്പരയില്‍ നിന്ന് യുവതാരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്
ഇന്ത്യയ്ക്ക് തിരിച്ചടി; സിംബാബ്‌വെ പരമ്പരയില്‍ നിന്ന് യുവതാരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി പുറത്ത്. പരമ്പരയിലൂടെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന യുവ ഓള്‍റൗണ്ടറിന് പരിക്കാണ് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതീഷ് കുമാറിന് പകരക്കാരനായി ഓള്‍റൗണ്ടര്‍ ശിവം ദുബെയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ നിതീഷിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റ താരത്തെ ബിസിസിഐയുടെ മെഡിക്കല്‍ ടീം താരത്തെ നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

ഐപിഎല്ലിന്റെ 17-ാം പതിപ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തതാണ് നിതീഷിന് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്. സീസണിലെ എമര്‍ജിങ് താരമായി തിരഞ്ഞെടുത്തതും ഈ 21കാരനെയാണ്. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് സണ്‍റൈസേഴ്‌സിന് വേണ്ടി 13 മത്സരങ്ങളില്‍ നിന്ന് 303 റണ്‍സും മൂന്ന് വിക്കറ്റുമാണ് നേടിയത്. എന്നാല്‍ ദേശീയ ടീമിലേക്കുള്ള ആദ്യ വിളി പ്രയോജനപ്പെടുത്താന്‍ യുവതാരത്തിന് കഴിയാതെ വരികയായിരുന്നു.

ഇന്ത്യയ്ക്ക് തിരിച്ചടി; സിംബാബ്‌വെ പരമ്പരയില്‍ നിന്ന് യുവതാരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു
രോഹിത്തിന്റെ ബാറ്റിങ് കാണാനായി മാത്രം കാശുമുടക്കി ടിക്കറ്റെടുക്കാം: സേവാഗ്

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ജൂലൈ ആറിനാണ് ആരംഭിക്കുന്നത്. ശുഭ്മന്‍ ഗില്‍ നായകനായ ടീമില്‍ റുതുരാജ് ഗെയ്ക്ക്വാദ്, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, തുടങ്ങിയവരും ടീമില്‍ ഇടംപിടിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com