റുതുരാജിന് നായകസ്ഥാനം നഷ്ടമാകും? സൂചന നല്‍കി മുന്‍ താരം

'ചെന്നൈയ്‌ക്കോ ബെംഗളൂരുവിനോ അനായാസം ജയിക്കാന്‍ സാധിക്കില്ല.'
റുതുരാജിന് നായകസ്ഥാനം നഷ്ടമാകും? സൂചന നല്‍കി മുന്‍ താരം

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായകമായ ഒരു മത്സരത്തിന് ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നാളെ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് പരാജയപ്പെട്ടാല്‍ ചെന്നൈ ഐപിഎല്ലില്‍ നിന്ന് പുറത്തായേക്കും. പ്ലേ ഓഫ് കടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റുതുരാജ് ഗെയ്ക്ക്‌വാദിന് നായകസ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന നല്‍കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

നിര്‍ണായ മത്സരങ്ങള്‍ എങ്ങനെ വിജയിക്കണമെന്ന് കാണിച്ചുതന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എന്നാല്‍ ഇത്തവണ ചെന്നൈയെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പരിക്ക് കാരണം പലതാരങ്ങളും കളംവിട്ടു. ഒപ്പം ടീമിനെ നയിക്കാന്‍ മഹേന്ദ്ര സിംഗ് ധോണിയില്ല. പല മത്സരങ്ങളിലും ധോണിയാണ് ചെന്നൈയ്ക്കായി ഫീല്‍ഡ് സെറ്റ് ചെയ്യുന്നത്. രവീന്ദ്ര ജഡേജ നായകനായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയുണ്ടല്ലോ. അടുത്ത മത്സരം വിജയിച്ചില്ലെങ്കില്‍ റുതുരാജിനും സമാന അവസ്ഥ ഉണ്ടായേക്കുമെന്നും ഇര്‍ഫാന്‍ പഠാന്‍ ഓര്‍മ്മിപ്പിച്ചു.

റുതുരാജിന് നായകസ്ഥാനം നഷ്ടമാകും? സൂചന നല്‍കി മുന്‍ താരം
ഹാർദ്ദിക്ക് ടീമിൽ വേണമെന്ന് ജയ് ഷാ; രോഹിതും അഗാർക്കറും വഴങ്ങി

അടുത്ത മത്സരത്തോടെ ധോണിയുടെ കരിയറിന് അവസാനമായേക്കും. ചിലപ്പോള്‍ വീണ്ടും കളിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ മത്സരം ചെന്നൈയ്‌ക്കോ ബെംഗളൂരുവിനോ അനായാസം ജയിക്കാന്‍ സാധിക്കില്ല. റോയല്‍ ചലഞ്ചേഴ്‌സ് ഇപ്പോള്‍ ശക്തമായ ഫോമിലാണെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com