”ടീം ഇന്ത്യ ഒരുക്കുന്നു കംഗാരു ഫ്രൈ”; ബ്രിസ്ബേന്‍ വിജയത്തിന് പിന്നാലെ ട്രോള്‍ പൂരം

ബ്രിസ്ബേനിലെ ചരിത്ര വിജയത്തിന് പിന്നാലെ ഓസീസ് ടീമിന് ട്രോള്‍ പൂരം. പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങള്‍ ഇന്ത്യക്കെതിരെ നടത്തിയ ഓരോ വാക് പോരിനും മറുപടി പറയുന്ന വിധത്തിലാണ് മിക്ക ട്രോളുകളും. ഇന്ത്യ ഓസീസില്‍ കംഗാരു ഫ്രൈ ഉണ്ടാക്കിയെന്നും ട്രോളന്മാര് പരിഹസിക്കുന്നു. നേരത്തെ ചില ഓസീസ് ഇതിഹാസ താരങ്ങളെല്ലാം ഇന്ത്യ ദയനീയ പരാജയം നേരിടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ മത്സര ഫലങ്ങള്‍ മറ്റൊന്നായി മാറിയതോടെ വിഷയം ട്രോളന്മാര് ആഘോഷമാക്കി.
‘മുഖത്ത് മുട്ടയേറ് കിട്ടിയത് സമാനം’; ഓസീസിന്റെ തോല്‍വിയില്‍ മുന്‍ ഇംഗ്ലണ്ട് നായകന്
3 വിക്കറ്റിനാണ് ഓസീസിനെ സ്വന്തം മണ്ണില്‍ ഇന്ത്യ കീഴടക്കിയിരിക്കുന്നത്. 1988ന് ശേഷം ബ്രിസ്ബേനിലെ മൈതാനത്ത് ഓസീസിനെ കീഴ്പ്പെടുത്തിയെന്ന റെക്കോര്‍ഡ് നായകന് അജികെ രഹാനെയുടെ പേരില്‍ എഴുതപ്പെടും. പരിക്ക് നല്കിയ അവസരങ്ങളില്‍ മികവ് കാട്ടിയ യുവതാരങ്ങള്‍ക്കും ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ് നല്‍കാം. വിജയത്തോടെ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തി. രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍(91), അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര(56), ഋഷഭ് പന്ത് (89) എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.
‘ഗില്‍ തുടങ്ങി, പന്ത് പൂര്‍ത്തിയാക്കി’; ബ്രിസ്ബേനിലെ ചരിത്രപ്പോരിന് നേതൃത്വം നല്‍കിയത് യുവതാരങ്ങള്‍
രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍(91), അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര(56), ഋഷഭ് പന്ത് (89) എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റുകള്‍ നേടിയ ഷാര്‍ദുള്‍ താക്കൂറും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അരങ്ങേറ്റ താരങ്ങള്‍ പോലും ക്രിക്കറ്റിലെ വമ്പന്മാര്ക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യമാണ് ബ്രിസ്ബേന്‍ ടെസ്റ്റിനെ മഹത്തരമാക്കുന്നത്.
ട്രോളുകള്‍ കാണാം.