Top

പലസ്തീനു വേണ്ടി പ്രാര്‍ഥിച്ച് ക്രിക്കറ്റ് താരങ്ങളും; ശിശുഹത്യയെക്കാള്‍ നീചമായ പാപമില്ലെന്ന് ഇസ്രയേല്‍ എപ്പോള്‍ മനസിലാക്കുമെന്നും താരങ്ങള്‍

കിഴക്കന്‍ ജറുസലേമിലും ഗാസാ മുനമ്പിലും ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെ നിരാലംബരായ പലസ്തീന്‍ ജനതയ്ക്കായി പ്രാര്‍ഥിച്ച് കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത്. പലസ്തീനു നേരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണത്തെ നിശിതമായി വിമര്‍ശിച്ച താരങ്ങള്‍ ‘പ്രേ ഫോര്‍ പലസ്തീന്‍’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നും ആരംഭിച്ചു. വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമി, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, പാകിസ്താന്‍ താരങ്ങഴായ ബാബര്‍ അസം, അസ്ഹര്‍ അലി, തുടങ്ങിയവരാണ് ഇന്നലെ ട്വിറ്ററിലൂടെ പലസ്തീന്‍ ജനതയ്ക്ക് […]

15 May 2021 7:16 AM GMT

പലസ്തീനു വേണ്ടി പ്രാര്‍ഥിച്ച് ക്രിക്കറ്റ് താരങ്ങളും; ശിശുഹത്യയെക്കാള്‍ നീചമായ പാപമില്ലെന്ന് ഇസ്രയേല്‍ എപ്പോള്‍ മനസിലാക്കുമെന്നും താരങ്ങള്‍
X

കിഴക്കന്‍ ജറുസലേമിലും ഗാസാ മുനമ്പിലും ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെ നിരാലംബരായ പലസ്തീന്‍ ജനതയ്ക്കായി പ്രാര്‍ഥിച്ച് കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത്. പലസ്തീനു നേരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണത്തെ നിശിതമായി വിമര്‍ശിച്ച താരങ്ങള്‍ ‘പ്രേ ഫോര്‍ പലസ്തീന്‍’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നും ആരംഭിച്ചു.

വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമി, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, പാകിസ്താന്‍ താരങ്ങഴായ ബാബര്‍ അസം, അസ്ഹര്‍ അലി, തുടങ്ങിയവരാണ് ഇന്നലെ ട്വിറ്ററിലൂടെ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനാണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് ആദ്യമായി പലസ്തീന്‍ ജനതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത്. ”മനുഷ്യത്വം അല്‍പമെങ്കിലും അവശേഷിക്കുന്നെങ്കില്‍ പലസ്തീനില്‍ ഇസ്രയേലിന്റെ ചെയ്തികളെ പിന്തുണയ്ക്കരുത്” എന്ന ട്വീറ്റുമായി ഇര്‍ഫാനാണ് ”പ്രേ ഫോര്‍ പലസ്തീന്‍” എന്ന ക്യാംപെയ്‌ന് തുടക്കമിട്ടത്.

നേരത്തെ വിവിധ രാജ്യാന്തര ഫുട്‌ബോള്‍ താരങ്ങളും ടീമുകളും ഇസ്രയേലിനെ വിമര്‍ശിച്ചും പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും പലസ്തീനായി ശബ്ദമുയരുന്നത്.

”നിങ്ങള്‍ക്കു ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന കരുതലും സ്‌നേഹവും മറ്റുള്ളവര്‍ക്കു നല്‍കാന്‍ ഇത്ര ബുദ്ധിമുട്ട് തോന്നുന്നതെന്തെന്നു മനസിലാകുന്നില്ല” എന്നായിരുന്നു സമിയുടെ ട്വീറ്റ്. ”മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളാന്‍ നാം ആദ്യം മനുഷ്യനാകണം” എന്നു ബാബര്‍ അസം ട്വീറ്റ് ചെയ്തു.

പലസ്തീനു മേല്‍ ഇസ്രയേല്‍ നടത്തുന്ന തീവ്രവാദവും ക്രൂരതയും അംഗീകരിക്കാനാകില്ലെന്നായിരുന്നു അസ്ഹര്‍ അലിയുടെ ട്വീറ്റ്. അതേസമയം യുദ്ധങ്ങളില്ലാത്ത ലോകമാണ് എനിക്കു കാണാന്‍ ആഗ്രഹമെന്നു പറഞ്ഞ റാഷിദ് ഖാന്‍ ശിശു ഹത്യയെക്കാള്‍ വലിയ പാപമില്ലെന്നും കുട്ടികള്‍ ബോംബിന്റെയും തോക്കിന്റെയും ശബ്ദങ്ങള്‍ കേട്ടുണരുന്നതിനു പകരം പക്ഷികളുടെ ശബ്ദം കേട്ടുണരട്ടെയെന്നും ട്വീറ്റ് ചെയ്തു.

Next Story

Popular Stories