സിപിഎമ്മിന്റെ വോട്ടിൽ ബിജെ​പി നേ​താവ് ​ഉ​പാ​ധ്യ​ക്ഷ​നാ​യി ബ​ദി​യ​ടു​ക്ക ആ​സൂ​ത്ര​ണ സ​മി​തി; പരസ്പര ധാ​ര​ണ​ മു​സ്​​ലിം​ലീ​ഗി​നെ ഒ​ഴി​വാക്കാൻ

ബ​ദി​യ​ടു​ക്ക: സിപിഎമ്മിന്റെ പി​ന്തു​ണ​യി​ൽ ബിജെ​പി നേ​താ​വായ മ​ഹേ​ഷ് പ​ഞ്ചാ​യ​ത്ത്​ ആ​സൂ​ത്ര​ണ സ​മി​തി​​ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞ​ടു​ക്കപ്പെട്ടു. ബിജെപി​യുടേയും സി​പിഎ​മ്മിന്റെയും പരസ്പര ധാ​ര​ണ​യ​നു​സ​രി​ച്ചു മു​സ്​​ലിം​ലീ​ഗി​നെ ഒ​ഴി​വാ​ക്കികൊണ്ടാണ് ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. പ​ഞ്ചാ​യ​ത്തി​ൽ എ​ട്ട് വീ​തം അം​ഗ​ങ്ങ​ളാ​ണ്​ യുഡിഎ​ഫി​നും ബിജെപി​ക്കു​മു​ള്ള​ത്.

സിപിഎം ഇതിന് മുൻപായി ​സ്​​ഥി​രം സ​മി​തി തെ​ര​ഞ്ഞ​ടു​പ്പി​ൽ ബിജെപി​ക്ക് വോ​ട്ടു​ചെ​യ്​​തി​രു​ന്നു. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സ്​​ഥാ​ന​ത്തേ​ക്കും ഈ ​ധാ​ര​ണ തു​ട​രു​ക​യാ​യി​രു​ന്നു. ഈ ധാരണയിൽ മു​സ്​​ലിം ലീ​ഗ് നേ​താ​വ് മാ​ഹി​ൻ കേ​ളോ​ട്ടി​നെ​യാ​ണ് ബിജെപി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

യുഡിഎ​ഫി​ന്റെ എ​ട്ടും സ്വ​ത​ന്ത്ര അം​ഗ​ത്തിന്റെ ഉ​ൾ​പ്പ​ടെ ഒ​മ്പ​തും വോ​ട്ടുകളാണ് കേ​ളോ​ട്ടി​ന്​ ല​ഭി​ച്ചത്. ബിജെ​പി​യു​ടെ മ​ഹേ​ഷി​ന് പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ എ​ട്ടും സിപി​എ​മ്മിന്റെ ര​ണ്ടും വോ​ട്ടു ല​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ്​ പ​ത്തു വോ​ട്ടി​ൻറ പി​ന്തു​ണ​യി​ൽ ബിജെ​പി​ക്ക്​ ഉ​പാ​ധ്യ​ക്ഷ സ്​​ഥാ​നം ല​ഭി​ച്ച​ത്.

Latest News