Top

തെരുവില്‍ കൂട്ടത്തല്ല്; ഐഎന്‍എല്‍ വിഷയത്തില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി,’നേരിട്ട് ഇടപെടില്ല’

ഐഎൻഎല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. ഐഎൻഎല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടില്ലെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന കടത്ത നിലപാടാണ് ഇടതുമുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും ഇരുവിഭാഗത്തോടും സ്വീകരിച്ചിട്ടുള്ളത്. തെരുവിൽ തമ്മിൽ അടിച്ച് പിരിഞ്ഞ മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിനാൽ രണ്ട് വിഭാഗത്തേയും മുന്നണിയിൽ ഒരുമിച്ച് കൊണ്ടുപോകാനും സിപിഎം തയ്യാറാകില്ല. പ്രവർത്തകർ തങ്ങൾക്കൊപ്പമാണെന്ന അബ്ദുൾവഹാബിന്റെ അവകാശവാദവും സിപിഐഎം തള്ളുന്നില്ല. എന്നാൽ ദേശീയ നേതൃത്വവും ജനറൽ സെക്രട്ടറിയായി മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറിനെ പിന്തുണക്കുകയാണ്. ഇതോടെയാണ് ദേശീയ നേതൃത്വത്തിന്റെ […]

27 July 2021 3:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരുവില്‍ കൂട്ടത്തല്ല്; ഐഎന്‍എല്‍ വിഷയത്തില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി,’നേരിട്ട് ഇടപെടില്ല’
X

ഐഎൻഎല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. ഐഎൻഎല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടില്ലെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന കടത്ത നിലപാടാണ് ഇടതുമുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും ഇരുവിഭാഗത്തോടും സ്വീകരിച്ചിട്ടുള്ളത്.

തെരുവിൽ തമ്മിൽ അടിച്ച് പിരിഞ്ഞ മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിനാൽ രണ്ട് വിഭാഗത്തേയും മുന്നണിയിൽ ഒരുമിച്ച് കൊണ്ടുപോകാനും സിപിഎം തയ്യാറാകില്ല. പ്രവർത്തകർ തങ്ങൾക്കൊപ്പമാണെന്ന അബ്ദുൾവഹാബിന്റെ അവകാശവാദവും സിപിഐഎം തള്ളുന്നില്ല.

എന്നാൽ ദേശീയ നേതൃത്വവും ജനറൽ സെക്രട്ടറിയായി മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറിനെ പിന്തുണക്കുകയാണ്. ഇതോടെയാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ വഹാബ് പക്ഷം ചോദ്യം ചെയ്യുന്നത്.

അതേസമയം, പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനായി ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥ ചർച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത മാസം മൂന്നിന് വഹാബ് പക്ഷം കോഴിക്കോട് വിളിച്ച് ചേർത്ത പ്രവർത്തകസമിതി യോഗത്തോടെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് സൂചന.

യോഗത്തിലേക്ക് അഹമ്മദ് ദേവർ കോവിലിനേയും വഹാബ് പക്ഷം ക്ഷണിച്ചിട്ടുണ്ട്. മന്ത്രി യോഗത്തിൽ പങ്കെടുത്താൽ മറ്റ് പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.

എന്നാല്‍ കാസിം ഇരിക്കൂറിനെ മാറ്റി നിർത്തണമെന്നുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വഹാബ് പക്ഷം. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ മന്ത്രി പദം പിൻവലിക്കുമെന്ന സിപിഐഎമ്മിന്റെ മുന്നറിയിപ്പ് ഇരു വിഭാഗത്തേയും അലട്ടുന്നുണ്ട്.

അതേസമയം, കോഴിക്കോട് പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ പാർട്ടി പുറത്താക്കിയ ദേശീയ നേതൃത്വത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഐ.എൻ എൽ കോട്ടയം ജില്ലാ കമ്മിറ്റിയും പോഷക സംഘടന ഭാരവാഹികളും അറിയിച്ചു.

എൽഡിഎഫ് മുന്നണി, മന്ത്രിസഭാ പ്രവേശനങ്ങൾക്ക് ശേഷം കേരളത്തിൽ ഐഎൻഎല്ലിനുണ്ടാകുന്ന മുന്നേറ്റത്തിൽ അസ്വസ്ഥമായ ലീഗ് നേതൃത്വത്തിൻ്റെ കൂടി സഹായത്തോടെയാണ് പാർട്ടിക്കും മുന്നണിക്കും നാണക്കേടുണ്ടാക്കുന്ന വിധം പാർട്ടി സെക്രട്ടറിയേറ്റ് യോഗം ഗുണ്ടകളെ ഉപയോഗിച്ച് കയ്യേറാൻ വഹാബ് അനുകൂലികൾ ശ്രമിച്ചത്.

എൽഡിഎഫ് മുന്നണിയിൽ നിന്നും മന്ത്രി സഭയിൽ നിന്നും ഐഎൻഎല്ലിനെ പുകച്ചു പുറത്തു ചാടിക്കാൻ ലീഗിൽ നിന്നും ക്വട്ടേഷൻ സ്വീകരിച്ചവരാണ് ഏറണാകുളത്തെ കഴിഞ്ഞ ദിവസത്തെ
ഇറങ്ങിേപ്പോക്ക് നാടകത്തിന് നേതൃത്വം നൽകിയവരെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

Also Read: ഐഎന്‍എല്‍ തമ്മിലടിയില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി; മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിന് മന്ത്രിസ്ഥാനം തിരിച്ചെടുക്കാനും സാധ്യത

Popular

    Next Story