റാന്നിയിലും സിപിഐഎം അംഗങ്ങളുടെ പ്രതിഷേധം; മൂന്നിടങ്ങളില്‍ വിയോജിപ്പുമായി അണികള്‍
തിരുവല്ല: പൊന്നാനിയ്ക്കും കുറ്റ്യാടിക്കും പിന്നാലെ സീറ്റ് വിതരണത്തിനെതിരെ റാന്നിയിലും സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തതിനെതിരെയാണ് പ്രതിഷേധം. റാന്നി കോട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് മുഴുവന്‍ അംഗങ്ങളും ഇറങ്ങി പോയി. വായ്പൂര് ലോക്കല്‍ കമ്മറ്റി യോഗത്തില്‍ നിന്ന് ആറ് അംഗങ്ങളും ഇറങ്ങി പോയി. കുറ്റ്യാടിയിലും കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്കുന്നതില് പ്രതിഷേധിച്ചായിരുന്നു പ്രകടനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ സിപിഐഎം നേതാവ് ടിഎം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പൊന്നാനിയില്‍ […]

തിരുവല്ല: പൊന്നാനിയ്ക്കും കുറ്റ്യാടിക്കും പിന്നാലെ സീറ്റ് വിതരണത്തിനെതിരെ റാന്നിയിലും സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തതിനെതിരെയാണ് പ്രതിഷേധം. റാന്നി കോട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് മുഴുവന്‍ അംഗങ്ങളും ഇറങ്ങി പോയി. വായ്പൂര് ലോക്കല്‍ കമ്മറ്റി യോഗത്തില്‍ നിന്ന് ആറ് അംഗങ്ങളും ഇറങ്ങി പോയി. കുറ്റ്യാടിയിലും കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്കുന്നതില് പ്രതിഷേധിച്ചായിരുന്നു പ്രകടനം.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ സിപിഐഎം നേതാവ് ടിഎം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പൊന്നാനിയില്‍ സിപിഐഎം അണികളുടെ പ്രകടനം നടന്നത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയാണ് പ്രകടനം.
സംസ്ഥാന സമിതി പി നന്ദകുമാറിന്റെ പേരാണ് പൊന്നാനി മണ്ഡലത്തിലേക്ക് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പകരം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം. ചമ്രവട്ടം ജംഗ്ഷനില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. ധാരാളം സ്ത്രീകളുടെ പങ്കാളിത്തം പ്രകടനത്തിലുണ്ട്.
പാര്‍ട്ടിക്ക് വേണ്ടി ഏറെ പ്രവര്‍ത്തിച്ച സിദ്ധിഖിനെ പരിഗണിക്കുക തന്നെ വേണം എന്ന് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെട്ടു. പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമാണ് സിദ്ധിഖ്.
നേരത്തെ പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. സിദ്ധിഖിന് വേണ്ടി സോഷ്യല്‍ മീഡിയയിലും പ്രചരണം നടന്നിരുന്നു.