Top

‘മുന്നണിയില്‍ തുടരണമെങ്കില്‍ ഒറ്റ പാര്‍ട്ടിയാവണം’; ഐഎന്‍എല്ലിന് സിപിഐഎമ്മിന്റെ അന്ത്യശാസനം

ഐഎന്‍എല്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐഎം. മുന്നണിയില്‍ തുടരണമെങ്കില്‍ ഐഎന്‍എല്‍ ഒറ്റ പാര്‍ട്ടിയാവണമെന്ന് സിപിഐഎം അന്ത്യശാസനം നല്‍കി. എകെജി സെന്ററിലെത്തിയ അബ്ദുള്‍ വഹാബിനെയാണ് നേതൃത്വം ഇക്കാര്യം അറിയിച്ചത്. രണ്ട് വിഭാഗങ്ങളായി തുടരുന്നത് മുന്നണിയില്‍ തടസ്സമുണ്ടാക്കും. അതിനാല്‍ എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവണമെന്നാണ് സിപിഐഎം ഐഎന്‍എന്നിലിനെ അറിയിച്ചത്. കാസിം ഇരിക്കൂര്‍ വിഭാഗവുമായി ചേര്‍ന്നു നില്‍ക്കുന്ന മന്ത്രി അഹമ്മദ് തേവര്‍കോവിലിന്റെ മധ്യസ്ഥതയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി എപി അബ്ദുള്‍ വഹാബ് […]

30 July 2021 4:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മുന്നണിയില്‍ തുടരണമെങ്കില്‍ ഒറ്റ പാര്‍ട്ടിയാവണം’; ഐഎന്‍എല്ലിന് സിപിഐഎമ്മിന്റെ അന്ത്യശാസനം
X

ഐഎന്‍എല്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐഎം. മുന്നണിയില്‍ തുടരണമെങ്കില്‍ ഐഎന്‍എല്‍ ഒറ്റ പാര്‍ട്ടിയാവണമെന്ന് സിപിഐഎം അന്ത്യശാസനം നല്‍കി. എകെജി സെന്ററിലെത്തിയ അബ്ദുള്‍ വഹാബിനെയാണ് നേതൃത്വം ഇക്കാര്യം അറിയിച്ചത്. രണ്ട് വിഭാഗങ്ങളായി തുടരുന്നത് മുന്നണിയില്‍ തടസ്സമുണ്ടാക്കും. അതിനാല്‍ എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവണമെന്നാണ് സിപിഐഎം ഐഎന്‍എന്നിലിനെ അറിയിച്ചത്.

കാസിം ഇരിക്കൂര്‍ വിഭാഗവുമായി ചേര്‍ന്നു നില്‍ക്കുന്ന മന്ത്രി അഹമ്മദ് തേവര്‍കോവിലിന്റെ മധ്യസ്ഥതയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി എപി അബ്ദുള്‍ വഹാബ് വിഭാഗം മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തി. ഒരുമിച്ച് പോകാമെന്ന പ്രതീക്ഷ ചര്‍ച്ചയ്ക്ക് ശേഷം ഇരുവിഭാഗവും പങ്കുവെക്കുന്നത്.

അടുത്ത മാസം മൂന്നിന് വഹാബ് പക്ഷം കോഴിക്കോട് വിളിച്ച് ചേര്‍ത്ത പ്രവര്‍ത്തകസമിതി യോഗത്തോടെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് സൂചന. യോഗത്തിലേക്ക് അഹമ്മദ് ദേവര്‍ കോവിലിനേയും വഹാബ് പക്ഷം ക്ഷണിച്ചിട്ടുണ്ട്. മന്ത്രി യോഗത്തില്‍ പങ്കെടുത്താല്‍ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ മന്ത്രി പദം പിന്‍വലിക്കുമെന്ന സിപിഐഎമ്മിന്റെ മുന്നറിയിപ്പ് ഇരു വിഭാഗത്തേയും അലട്ടുന്നുണ്ട്.

ഐ.എന്‍.എലിലെ പ്രശ്‌നം പരിഹരിക്കാന്‍ കാന്തപുരം വിഭാഗവും ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇരുകൂട്ടരുമായും കാന്തപുരം വിഭാഗം ആശയവിനിമയം നടത്തിയിരുന്നു. രണ്ട് വിഭാഗങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് സിപിഐഎം നിലപാട്. അബ്ദുല്‍ വഹാബ് വിഭാഗം ഇന്നലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും കണ്ടിരുന്നു.

Next Story

Popular Stories