Top

തെരഞ്ഞെടുപ്പു സംഘര്‍ഷഭരിതമാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസെന്ന് സിപിഐഎം; ‘ആക്രമണ പദ്ധതിയില്‍ ബിജെപിയും’

കോതമംഗലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിനെ യുഡിഎഫുകാര്‍ ആക്രമിച്ചത് തെരഞ്ഞെടുപ്പു രംഗം സംഘര്‍ഷഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. റോഡിലൂടെ പോയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചു കീറി, തള്ളി താഴെയിടാനും ശ്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും പരിക്കേറ്റു. പോലീസെത്തിയാണ് ആന്റണിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. ഒരു സ്ഥാനാര്‍ഥിയെ തന്നെ പരസ്യമായി ആക്രമിക്കാന്‍ തയ്യാറാകുന്നവര്‍ എന്ത് ഹീനകൃത്യത്തിലൂടെയും തെരഞ്ഞെടുപ്പു രംഗം […]

30 March 2021 7:30 AM GMT

തെരഞ്ഞെടുപ്പു സംഘര്‍ഷഭരിതമാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസെന്ന് സിപിഐഎം; ‘ആക്രമണ പദ്ധതിയില്‍ ബിജെപിയും’
X

കോതമംഗലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിനെ യുഡിഎഫുകാര്‍ ആക്രമിച്ചത് തെരഞ്ഞെടുപ്പു രംഗം സംഘര്‍ഷഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

റോഡിലൂടെ പോയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചു കീറി, തള്ളി താഴെയിടാനും ശ്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും പരിക്കേറ്റു. പോലീസെത്തിയാണ് ആന്റണിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. ഒരു സ്ഥാനാര്‍ഥിയെ തന്നെ പരസ്യമായി ആക്രമിക്കാന്‍ തയ്യാറാകുന്നവര്‍ എന്ത് ഹീനകൃത്യത്തിലൂടെയും തെരഞ്ഞെടുപ്പു രംഗം അലങ്കോലപ്പെടുത്താന്‍ മടിക്കില്ല എന്നതിന്റെ സൂചനയാണിതെന്ന് സിപിഐഎം വ്യക്തമാക്കി. ആക്രമണ പദ്ധതിയില്‍ ബിജെപിയും ഉണ്ട് എന്നതിനു തെളിവാണ് കല്യാശ്ശേരിയില്‍ റോഡ് ഷോ നടത്തിയ ബിജെപിക്കാര്‍ ഗര്‍ഭിണിയെയും കുടുംബത്തെയും ഒരു മണിക്കൂറോളം തടഞ്ഞിട്ടതും ഭര്‍ത്താവിനെ ആക്രമിച്ചതുമായ സംഭവമെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

പരാജയഭീതിയില്‍ പ്രതിപക്ഷകക്ഷികള്‍ അക്രമ പാതയിലേക്ക് നീങ്ങുന്നത് ഗൗരവത്തോടെ കാണണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും തയ്യാറാകണം. പ്രകോപനങ്ങളില്‍ ല്‍ വംശവദരാകാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോടും ജനങ്ങളോട് ആകെയും അഭ്യര്‍ത്ഥിക്കുന്നെന്നും സിപിഐഎം പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് തെരഞ്ഞെടുപ്പ് പൊതുപര്യടനത്തിനിടെ കോതമംഗലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് നേരെ യുഡിഎഫ് ആക്രമണമുണ്ടായത്.
മാര്‍ബേസില്‍ സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കാനായി ഉമ്മന്‍ചാണ്ടിയും ശശി തരൂരും മാര്‍ ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ് വേദിയില്‍ ഗാനമേള നടക്കുമ്പോഴാണ് റോഡിലൂടെ പോയ ആന്റണിയുടെ വാഹനം ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ആന്റണി ജോണിന്റെ ഷര്‍ട്ട് വലിച്ചുകീറിയ ശേഷം താടിയില്‍ പിടിച്ച് വാഹനത്തില്‍നിന്ന് തള്ളി താഴെയിടാനും ശ്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story