Top

‘പൊങ്കാല വേണ്ട’; സൈബര്‍ സഖാക്കളോട് സിപിഐഎം; ക്യാപ്‌സൂള്‍ ഇറക്കും

രാഷ്ട്രീയ എതിരാളികളെ സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാലയിടരുതെന്ന് അണികളോട് സിപിഐഎം. മറ്റ് പാര്‍ട്ടികളെയോ വിഭാഗങ്ങളെയോ നേതാക്കളെയോ ട്രോള്‍ വഴി ആക്ഷേപിക്കാനും പാടില്ല. ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പുന്നപ്ര രക്ത സാക്ഷി മണ്ഡപം സന്ദര്‍ശിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമ വിഭാഗങ്ങള്‍ക്ക് കര്‍ശന പാര്‍ട്ടി നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വിവാദങ്ങളുടെ പിന്നാലെ പോവാതെ ജാഗ്രത കാട്ടാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. എല്‍ഡിഎഫ് പ്രകടന പത്രിക ക്യാപ്‌സൂള്‍ രൂപത്തിലാക്കി പ്രചരിപ്പിക്കാനും സൈബര്‍ വിഭാഗത്തിന് പാര്‍ട്ടി നിര്‍ദ്ദേശമുണ്ട്. ചെറിയ സന്ദേശങ്ങളും ഇമേജുകളും […]

21 March 2021 12:03 AM GMT

‘പൊങ്കാല വേണ്ട’; സൈബര്‍ സഖാക്കളോട് സിപിഐഎം; ക്യാപ്‌സൂള്‍ ഇറക്കും
X

രാഷ്ട്രീയ എതിരാളികളെ സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാലയിടരുതെന്ന് അണികളോട് സിപിഐഎം. മറ്റ് പാര്‍ട്ടികളെയോ വിഭാഗങ്ങളെയോ നേതാക്കളെയോ ട്രോള്‍ വഴി ആക്ഷേപിക്കാനും പാടില്ല. ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പുന്നപ്ര രക്ത സാക്ഷി മണ്ഡപം സന്ദര്‍ശിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമ വിഭാഗങ്ങള്‍ക്ക് കര്‍ശന പാര്‍ട്ടി നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വിവാദങ്ങളുടെ പിന്നാലെ പോവാതെ ജാഗ്രത കാട്ടാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.

എല്‍ഡിഎഫ് പ്രകടന പത്രിക ക്യാപ്‌സൂള്‍ രൂപത്തിലാക്കി പ്രചരിപ്പിക്കാനും സൈബര്‍ വിഭാഗത്തിന് പാര്‍ട്ടി നിര്‍ദ്ദേശമുണ്ട്. ചെറിയ സന്ദേശങ്ങളും ഇമേജുകളും ഉള്‍പ്പെടുത്തി ക്യാപ്‌സൂള്‍ തയ്യാറാക്കി വ്യക്തിഗത അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. ഓരോ വിഭാഗത്തിനും ഗുണകരമാവുന്ന ഗുണകരമാവുന്ന പ്രകടന പത്രികയിലെ ഭാഗങ്ങള്‍ അവരുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലെത്തിക്കും.

Next Story