Top

ഐഎന്‍എല്‍ തമ്മിലടിയില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി; മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിന് മന്ത്രിസ്ഥാനം തിരിച്ചെടുക്കാനും സാധ്യത

തമ്മിലടിയില്‍ സിപിഐഎം ഇടപെടുന്നില്ലെങ്കിലും സിപി അബ്ദുള്‍ വഹാബ് വിഭാഗത്തെയാണ് പരോക്ഷമായി പാര്‍ട്ടി പിന്തുണയ്ക്കുന്നതെന്നാണ് സൂചന.

27 July 2021 12:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎന്‍എല്‍ തമ്മിലടിയില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി; മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിന് മന്ത്രിസ്ഥാനം തിരിച്ചെടുക്കാനും സാധ്യത
X

ഐഎന്‍എല്‍ തമ്മിലടിയില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി. ഇന്ന് ചേരുന്ന സിപിഐഎം അവയ്‌ലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഐഎന്‍എലിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പ്രധാന ചര്‍ച്ചയാകും. ഇരുവിഭാഗങ്ങളെയും എകെജി സെന്ററില്‍ വിളിപ്പിച്ച് സിപിഐഎം താക്കീത് നല്‍കാന്‍ സാധ്യതയുണ്ട്. മുന്നണിയ്ക്കാകെ ഐഎന്‍എല്‍ നാണക്കേടുണ്ടാക്കിയെന്ന് പരക്കെ ആക്ഷേപമുയരുന്ന പശ്ചാത്തലത്തില്‍ തുടര്‍ന്ന് എന്ത് നിലപാടെടുക്കണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കും. അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎന്‍എല്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ചചെയ്യുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്.

തമ്മിലടിയില്‍ സിപിഐഎം ഇടപെടുന്നില്ലെങ്കിലും സിപി അബ്ദുള്‍ വഹാബ് വിഭാഗത്തെയാണ് പരോക്ഷമായി പാര്‍ട്ടി പിന്തുണയ്ക്കുന്നതെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനോടും കാസിം ഇരിക്കൂറിനോടും സിപിഐഎമ്മിന് അതൃപ്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചിരുന്നു. തെരുവില്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചതിന് പിന്നാലെ ഐഎന്‍എല്‍ രണ്ട് പക്ഷമാവുകയും ഇരുപക്ഷവും പരസ്പരം ഭിന്നിച്ച് നിലപാടുകള്‍ എടുക്കകയും ചെയ്തതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

താന്‍ ഐഎന്‍എല്‍ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യ തലത്തിലുള്ള വിഷയത്തില്‍ പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. പാര്‍ട്ടി സംസ്ഥാന സംവിധാനമല്ല, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ദേശീയ നേതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചോദിക്കാം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നലെ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കും. താന്‍ പാര്‍ട്ടിയുടെ ഭാഗത്താണ്. ഐഎന്‍എല്‍ എന്നത് ഒരു ദേശീയ സംവിധാനമാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ഇന്നലെ ഉണ്ടായ സംഭവത്തിന് പിന്നാലെ ഐഎന്‍എല്‍ നേതാക്കളായിരുന്ന എപി അബ്ദുല്‍ വഹാബ്, കാസിം ഇരിക്കൂര്‍ എന്നിവര്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ശേഷം വാര്‍ത്താ സമ്മേളനം വിഴിച്ച് ചേര്‍ത്ത പക്ഷങ്ങള്‍ പരസ്പരം പുറത്താക്കുകയും ചെയ്തിരുന്നു.

Popular Stories

    Next Story