Top

രാജന്റെ മക്കള്‍ക്ക് ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം; രഞ്ജിത്തിന് ജോലി പഠനശേഷം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ നടത്തിയ ആത്മഹത്യാ ശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മൂത്തമകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് പാര്‍ട്ടി നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കും. രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജോലി വാഗ്ദാനവുമായി സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് ഭരണസമിതി തീരുമാനം […]

3 Jan 2021 8:05 PM GMT

രാജന്റെ മക്കള്‍ക്ക് ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം; രഞ്ജിത്തിന് ജോലി പഠനശേഷം
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ നടത്തിയ ആത്മഹത്യാ ശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മൂത്തമകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് പാര്‍ട്ടി നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം.

ഇളയമകന്‍ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കും.

രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജോലി വാഗ്ദാനവുമായി സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് ഭരണസമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് സ്ഥലം എംഎല്‍എ കെ ആന്‍സലന്‍ അറിയിച്ചു.

രഞ്ജിത്തിന്റെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും സംരക്ഷണവും ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടികള്‍ക്ക് 10 ലക്ഷംരൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പൊലീസിനെതിരെ ആരോപണങ്ങല്‍ രൂക്ഷമായതിന് പിന്നാലെയാണ് നടപടി.

Next Story