Top

എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു; സിപിഎമ്മിനും അതൃപ്തി

തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ കേരളം ഒന്നടങ്കം രംഗത്ത്. ഇടതുപക്ഷ അനുകൂല പേജുകളും പ്രതിഷേധത്തിനൊപ്പമുണ്ട്. ജോസഫൈന്റെ പ്രതികരണത്തില്‍ സിപിഎമ്മിനും അതൃപതിയുണ്ടെന്നാണ് സൂചന. കൊല്ലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു ജോസഫൈന്റെ മോശം പെരുമാറ്റം. എറണാകുളത്ത് നിന്നും പരിപാടിയിലേക്ക് വിളിച്ച സ്ത്രീ, ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതിപ്പെട്ടു. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ […]

24 Jun 2021 6:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു; സിപിഎമ്മിനും അതൃപ്തി
X

തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ കേരളം ഒന്നടങ്കം രംഗത്ത്. ഇടതുപക്ഷ അനുകൂല പേജുകളും പ്രതിഷേധത്തിനൊപ്പമുണ്ട്. ജോസഫൈന്റെ പ്രതികരണത്തില്‍ സിപിഎമ്മിനും അതൃപതിയുണ്ടെന്നാണ് സൂചന. കൊല്ലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു ജോസഫൈന്റെ മോശം പെരുമാറ്റം.

എറണാകുളത്ത് നിന്നും പരിപാടിയിലേക്ക് വിളിച്ച സ്ത്രീ, ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതിപ്പെട്ടു. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളില്‍ നിന്നടക്കം പോലും ജോസഫൈനെതിരെ വലിയ തോതില്‍ ആക്ഷേപം ഉയരുകയാണ്. ഇതിനോടകം വനിത കമ്മീഷനേയും അധ്യക്ഷയേയും പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സജീവമായി കഴിഞ്ഞു. പലതവണ പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ അധ്യക്ഷ കസേരയിലിരുന്ന് നടത്തിയ ജോസഫൈനെ ഇനിയും സി പി ഐ എം സംരക്ഷിച്ചേക്കില്ല. ജോസഫൈന്റെ പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിനെ മുന്നണിയ്ക്ക് ഉള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് വിവരം.

Popular Stories

    Next Story