‘ആറു വര്‍ഷത്തേക്ക് പുറത്താക്കപ്പെട്ട കെഎം ഷാജിക്ക് വെല്ലുവിളിക്കാന്‍ എന്ത് യോഗ്യത’; വീരവാദം ജനങ്ങളോടും കൂടിയാണെന്ന് പി ജയരാജന്
തെരഞ്ഞെടുപ്പില്‍ നിന്ന് ആറു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ച് പുറത്താക്കിയ കെഎം ഷാജിയാണ് പലരെയും അഴീക്കോട്ടെക്ക് വെല്ലുവിളിക്കുന്നതെന്ന് സിപിഐഎം നേതാവ് പി ജയരാജന്. ആരുണ്ടിവിടെ കാണട്ടെ എന്ന മട്ടിലുള്ള വീരവാദം എല്‍ഡിഎഫിനോട് മാത്രമല്ല ജനങ്ങളോടും കൂടിയാണെന്ന് ജയരാജന് പറഞ്ഞു. ഷാജിക്കെതിരെ വിജിലന്‍സിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മൊത്തത്തില്‍ കുടുങ്ങി നില്ക്കുന്ന ഷാജിയുടെ വെല്ലുവിളികള്‍ ജനം വിലയിരുത്തുന്നുണ്ട്. ഇതിനുള്ള മറുപടി അവര്‍ നല്‍കുമെന്നും പി ജയരാജന് പറഞ്ഞു. പി ജയരാജന്റെ വാക്കുകള്‍: അഴീക്കോട്ടെ ലീഗ് എംഎല്‍എ ഷാജിയുടെ വെല്ലുവിളി കേട്ടു.തെരഞ്ഞെടുപ്പ് […]

തെരഞ്ഞെടുപ്പില്‍ നിന്ന് ആറു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ച് പുറത്താക്കിയ കെഎം ഷാജിയാണ് പലരെയും അഴീക്കോട്ടെക്ക് വെല്ലുവിളിക്കുന്നതെന്ന് സിപിഐഎം നേതാവ് പി ജയരാജന്. ആരുണ്ടിവിടെ കാണട്ടെ എന്ന മട്ടിലുള്ള വീരവാദം എല്‍ഡിഎഫിനോട് മാത്രമല്ല ജനങ്ങളോടും കൂടിയാണെന്ന് ജയരാജന് പറഞ്ഞു. ഷാജിക്കെതിരെ വിജിലന്‍സിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മൊത്തത്തില്‍ കുടുങ്ങി നില്ക്കുന്ന ഷാജിയുടെ വെല്ലുവിളികള്‍ ജനം വിലയിരുത്തുന്നുണ്ട്. ഇതിനുള്ള മറുപടി അവര്‍ നല്‍കുമെന്നും പി ജയരാജന് പറഞ്ഞു.
പി ജയരാജന്റെ വാക്കുകള്‍: അഴീക്കോട്ടെ ലീഗ് എംഎല്‍എ ഷാജിയുടെ വെല്ലുവിളി കേട്ടു.തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് കോടതി 6 വര്‍ഷത്തേക്ക് അയോഗ്യത കല്പിച്ച് പുറത്താക്കിയ വ്യക്തിയാണ് ഇപ്പോള്‍ പലരെയും അഴീക്കോട്ടെക്ക് വെല്ലുവിളിക്കുന്നത്. നിയമവിരുദ്ധ ചെയ്തികളാല്‍ ഗോദയില്‍ നിന്ന് 6 വര്‍ഷത്തേക്ക് പുറത്താക്കപ്പെട്ട ആള്‍ക്ക് മറ്റുള്ളവരെ വെല്ലുവിളിക്കാന്‍ എന്ത് യോഗ്യത.’ആരുണ്ടിവിടെ കാണട്ടെ’ എന്ന മട്ടിലുള്ള ഈ വീരവാദം എല്‍ഡിഎഫിനോട് മാത്രമല്ല, ജനങ്ങളോടും കൂടിയാണ്.
തെരഞ്ഞെടുപ്പ് എന്നത് നയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്.ആ നയങ്ങളുടെ പ്രതിനിധിയായി ആര് വരുന്നു എന്നതാണ് വോട്ടര്‍മാര്‍ പരിഗണിക്കുന്നത്.ഇവിടെ വര്‍ഗ്ഗീയത പ്രചരിപ്പിച്ചും അഴിമതി കാട്ടിയും അയോഗ്യനാക്കപ്പെട്ട ആളാണ് ഇത്തരം വെല്ലുവിളി നടത്തുന്നത്. കോടതിയുടെ വിധിയിലൂടെ അയോഗ്യനാക്കപ്പെട്ടു എന്നത് മാത്രമല്ല ഹയര്‍സെക്കന്ററി കോഴ്സ് അനുവദിക്കുന്ന കാര്യത്തില്‍ അഴിമതി നടത്തി ആ പണം സ്വന്തം കീശയിലാക്കി എന്നത് ലീഗിന്റെ നേതാക്കന്മാര് തന്നെയാണ് തുറന്ന് പറഞ്ഞത്.
ഷാജിക്കെതിരെ വിജിലന്‍സിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും അന്വേഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ മൊത്തത്തില്‍ കുടുങ്ങി നില്ക്കുന്ന ഷാജിയുടെ വെല്ലുവിളികള്‍ ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇതിനുള്ള മറുപടി ഇപ്പോഴേ അവര്‍ മനസ്സില്‍ കരുതി വെച്ചിട്ടുണ്ട്.