Top

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

സിപിഐഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹന്‍ സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കോട്ടയത്ത് വച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് മിനര്‍വ്വ മോഹന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മിനര്‍വ്വ മോഹന്‍ മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സുരേന്ദ്രന്റെ വിജയയാത്രക്കിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരള ഹൈക്കോടതി മുന്‍ […]

3 March 2021 3:56 AM GMT

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്
X

സിപിഐഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹന്‍ സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കോട്ടയത്ത് വച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് മിനര്‍വ്വ മോഹന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മിനര്‍വ്വ മോഹന്‍ മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സുരേന്ദ്രന്റെ വിജയയാത്രക്കിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരള ഹൈക്കോടതി മുന്‍ ജഡ്ജിമാരായ പി എന്‍ രവീന്ദ്രനും വി ചിതംബരേഷും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഞായറാഴ്ച്ച ബിജെപിയുടെ വിജയ് യാത്രയുടെ ഭാഗമായി തൃപ്പൂണിത്തറയില്‍ വെച്ചു നടന്ന സമ്മേളനത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഏകദേശം പതിനെട്ടോളം പേര്‍ ഇതേ ദിവസം ബിജെപിയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബിജെപി അംഗത്വം സ്വീകരിച്ചവരുടെ പട്ടികയില്‍ ഷിജി റോയ് ഉള്‍പ്പെടെ 12 മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പേരുകളുണ്ട്.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി ബോബി തോമസും അനുയായികളും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂവാറ്റുപുഴയയില്‍ നടന്ന സമ്മേളന യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്നാണ് സംഘം അംഗത്വം സ്വീകരിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ജോളി ജോസഫ്, ജോണ്‍ ഷിബു ഐസക്ക് എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ ഏലിയാസ് ഐസക്ക്, വിന്‍സണ്‍ പയ്യപ്പള്ളി, എയ്ഞ്ചല്‍ കൊച്ചേരി, ഡിക്സണ്‍ ഡിക്രൂസ്, ഷിബിന്‍ ജോണ്‍സണ്‍ തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Next Story