സിപിഐഎം ഏരിയാ സമിതി അംഗമായിരുന്ന മുക്കോല പ്രഭാകരന് പാര്‍ട്ടിയിലേക്കെന്ന് ബിജെപി; രണ്ട് ബ്രാഞ്ച് കമ്മറ്റികള്‍ ഒന്നടങ്കം ചേരുമെന്നും സംസ്ഥാന നേതാവ്
തിരുവനന്തപുരം: സിപിഐഎം കോവളം ഏരിയ കമ്മറ്റി അംഗമായിരുന്ന മുക്കോല പ്രഭാകരനും പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി. ഇന്ന് തിരുവനന്തപുരത്ത് ദേശീയ നേതാവ് പ്ല്രഹാദ് ജോഷിയുടെ നേതൃത്വത്തില്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതാവ് എസ് സുരേഷ് അറിയിച്ചു. സിപിഐഎം നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മറ്റികള്‍ അപ്പാടെ ബിജെപിയില്‍ ചേരും. മുക്കോല പ്രഭാകരനോടൊപ്പം ബ്രാഞ്ച് സെക്രട്ടറിയായ വയല്‍ക്കര മധു, തൊഴിലാളി നേതാക്കളായ ലിജു, അഭിലാഷ് എന്നിവരുടെയും നേതൃത്വത്തിലാണ് നൂറോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുകയെന്നും സുരേഷ് പറഞ്ഞു. സിപിഐഎം കോവളം ഏരിയ […]

തിരുവനന്തപുരം: സിപിഐഎം കോവളം ഏരിയ കമ്മറ്റി അംഗമായിരുന്ന മുക്കോല പ്രഭാകരനും പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി. ഇന്ന് തിരുവനന്തപുരത്ത് ദേശീയ നേതാവ് പ്ല്രഹാദ് ജോഷിയുടെ നേതൃത്വത്തില്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതാവ് എസ് സുരേഷ് അറിയിച്ചു.
സിപിഐഎം നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മറ്റികള്‍ അപ്പാടെ ബിജെപിയില്‍ ചേരും. മുക്കോല പ്രഭാകരനോടൊപ്പം ബ്രാഞ്ച് സെക്രട്ടറിയായ വയല്‍ക്കര മധു, തൊഴിലാളി നേതാക്കളായ ലിജു, അഭിലാഷ് എന്നിവരുടെയും നേതൃത്വത്തിലാണ് നൂറോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുകയെന്നും സുരേഷ് പറഞ്ഞു.
സിപിഐഎം കോവളം ഏരിയ കമ്മറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയും വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു മുക്കോല പ്രഭാകരന്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ യോജിച്ച് പോകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയെന്നും താനൊരു വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നും തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രവീന്ദ്രന്റെ പ്രതികരണം.
‘ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ച് കെ സുരേന്ദ്രന് സമീപിച്ചിരുന്നു. ബിജെപിയുമായി യോജിക്കാനാകില്ലെന്ന് സുരേന്ദ്രനെ അറിയിച്ചു. താന്‍ വിശ്വാസിയായ ഒരു കമ്മ്യൂണിസ്റ്റാണ്. വിശ്വാസികള്‍ക്ക് സിപിഐഎമ്മില്‍ ഒരു പ്രതിസന്ധിയുമില്ല.’ എന്നായിരുന്നു തോട്ടത്തില്‍ രവീന്ദ്രന്റെ പ്രതികരണം.
അതേസമയം ബിജെപിയിലേക്ക് ക്ഷണിച്ചുവെന്ന തോട്ടത്തില്‍ രവീന്ദ്രന്റെ വാദം കെ സുരേന്ദ്രന് തള്ളി. അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും സുഹൃത്തെന്ന നിലയില്‍ രവീന്ദ്രനെ സന്ദര്‍ശിച്ചിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. ഇത്തരത്തില്‍ പലരുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ടെന്നും സുരേന്ദ്രന് കൂട്ടിചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു തോട്ടത്തില്‍ രവീന്ദ്രനും സുരേന്ദ്രനും തമ്മില്‍ കൂടികാഴ്ച്ച നടത്തിയത്. എന്നാല്‍ സുരേന്ദ്രന് നടത്തിയത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു രവീന്ദ്രന് ആദ്യം പറഞ്ഞത്.