Top

രാജയെ തോല്‍പ്പിക്കാന്‍ തോട്ടം മേഖലയില്‍ ജാതിപറഞ്ഞ് പിളര്‍പ്പുണ്ടാക്കിയെന്ന് ആരോപണം; ദേവികുളം മുന്‍ എംഎല്‍എക്കെതിരെ സിപിഐഎം അന്വേഷണം

ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യമുണ്ടായിരുന്ന രാജേന്ദ്രന്‍ എ രാജയ്‌ക്കെതിരെ കുപ്രചരണം നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.

24 July 2021 10:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജയെ തോല്‍പ്പിക്കാന്‍ തോട്ടം മേഖലയില്‍ ജാതിപറഞ്ഞ് പിളര്‍പ്പുണ്ടാക്കിയെന്ന് ആരോപണം; ദേവികുളം മുന്‍ എംഎല്‍എക്കെതിരെ സിപിഐഎം അന്വേഷണം
X

പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ സിപിഐഎം അന്വേഷണം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സിവി വര്‍ഗീസ്, വിഎന്‍ മോഹനന്‍ എന്നിവരടങ്ങിയ രണ്ടംഗ സംഘത്തെ പാര്‍ട്ടി അന്വേഷണ കമ്മീഷനായി നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ പോലും തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചതാണ് അന്വേഷണത്തിലേക്ക് നീങ്ങാന്‍ കാരണം. ദേവികുളം എംഎല്‍എഎ രാജയെ തോല്‍പ്പിക്കുന്നതിനായി തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ജാതി അടിസ്ഥാനത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെയാണ് ഉയരുന്ന ഗുരുതമായ ആരോപണങ്ങള്‍.

എസ് രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതിരുന്നത് ചര്‍ച്ചയായിരുന്നു. ആ പശ്ചാത്തലത്തിലാണ് പാര്‍ട്ടിതല അന്വേഷണം എന്ന ആവശ്യമുര്‍ന്നത്. ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യമുണ്ടായിരുന്ന രാജേന്ദ്രന്‍ എ രാജയ്‌ക്കെതിരെ കുപ്രചരണം നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.

Next Story