സിപിഐഎം പതാക എസ്എന്‍ഡിപി കൊടിമരത്തില്‍ ഉയര്‍ത്തി ഫോട്ടോയെടുത്തു; ചര്‍ച്ചയായതോടെ മാപ്പ് പറഞ്ഞ് ലോക്കല്‍ സെക്രട്ടറി
ഇടുക്കി: സിപിഐഎം പതാക എസ്എന്‍ഡിപി കൊടിമരത്തില്‍ ഉയര്‍ത്തി ഫോട്ടോയെടുത്ത് ലോക്കല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക ദി നത്തോടനുബന്ധിച്ചാണ് പെരുവന്താനം ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി കൊടിമരത്തില്‍ പതാക ഉയര്‍ത്തിയത്. ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി 561ാം ശാഖ ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ സിപിഐഎം പതാക ഉയര്‍ത്തുന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ എതിര്‍പ്പുയര്‍ത്തി എസ്എന്‍ഡിപി നേതാക്കളെത്തി. തുടര്‍ന്ന് സിപിഐഎം ഏരിയ നേതൃത്വം വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയാണ് വിഷയം അവസാനിപ്പിച്ചത്. ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി കേന്ദ്രത്തിലെത്തി […]

ഇടുക്കി: സിപിഐഎം പതാക എസ്എന്‍ഡിപി കൊടിമരത്തില്‍ ഉയര്‍ത്തി ഫോട്ടോയെടുത്ത് ലോക്കല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക ദി നത്തോടനുബന്ധിച്ചാണ് പെരുവന്താനം ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി കൊടിമരത്തില്‍ പതാക ഉയര്‍ത്തിയത്.
ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി 561ാം ശാഖ ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ സിപിഐഎം പതാക ഉയര്‍ത്തുന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ എതിര്‍പ്പുയര്‍ത്തി എസ്എന്‍ഡിപി നേതാക്കളെത്തി. തുടര്‍ന്ന് സിപിഐഎം ഏരിയ നേതൃത്വം വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയാണ് വിഷയം അവസാനിപ്പിച്ചത്.
ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി കേന്ദ്രത്തിലെത്തി പരസ്യ ക്ഷമാപണം നടത്തുകയും മാപ്പെഴുതി നല്‍കുകയും ചെയ്തു. ഇതോടെ തുടര്‍നടപടി ഒഴിവാക്കിയെന്ന് ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി അഡ്വ.പി ജീരാജ് അറിയിച്ചു.