സിപിഐഎം വേട്ടയാടലും ഭീഷണിയുമെന്ന മാധ്യമപ്രവര്‍ത്തകയുടെ ആരോപണം; പാര്‍ട്ടി വിശദീകരണം
സിപിഐഎമ്മിന്റെയും ദേശാഭിമാനിയുടെയും നേതൃത്വത്തില്‍ സംഘടിത വേട്ടയാടലും ഭീഷണിയുമെന്ന് മാധ്യമപ്രവര്‍ത്തകയുടെ ആരോപണത്തില്‍ വിശദീകരണവുമായി സിപിഐഎം ഇരിട്ടി ഏരിയ കമ്മിറ്റി. വികാരപരമായി എന്തെങ്കിലും വിളിച്ചു പറഞ്ഞ് സംഭവത്തെ വളച്ചൊടിക്കുന്നതാവരുത് നിലപാട് എന്നാണ് പറയാനുള്ളതെന്നും സഹോദരിയുടെ മറ്റ് ആക്ഷേപങ്ങളെല്ലാം വ്യക്തിനിഷ്ടമെന്ന് കണ്ട് നിരാകരിക്കുന്നെന്നും ഇരിട്ടി ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. സിപിഐഎം ഇരിട്ടി ഏരിയ കമ്മറ്റി പ്രസ്താവന: ”ഒരു പൊലീസുകാരന് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരും വഴി കുറെയാളുകള്‍ അയാളെ പിടികൂടി കള്ളക്കഥയുണ്ടാക്കി അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നു എന്ന മട്ടില്‍ […]
31 May 2021 4:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐഎമ്മിന്റെയും ദേശാഭിമാനിയുടെയും നേതൃത്വത്തില്‍ സംഘടിത വേട്ടയാടലും ഭീഷണിയുമെന്ന് മാധ്യമപ്രവര്‍ത്തകയുടെ ആരോപണത്തില്‍ വിശദീകരണവുമായി സിപിഐഎം ഇരിട്ടി ഏരിയ കമ്മിറ്റി. വികാരപരമായി എന്തെങ്കിലും വിളിച്ചു പറഞ്ഞ് സംഭവത്തെ വളച്ചൊടിക്കുന്നതാവരുത് നിലപാട് എന്നാണ് പറയാനുള്ളതെന്നും സഹോദരിയുടെ മറ്റ് ആക്ഷേപങ്ങളെല്ലാം വ്യക്തിനിഷ്ടമെന്ന് കണ്ട് നിരാകരിക്കുന്നെന്നും ഇരിട്ടി ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
സിപിഐഎം ഇരിട്ടി ഏരിയ കമ്മറ്റി പ്രസ്താവന:
”ഒരു പൊലീസുകാരന് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരും വഴി കുറെയാളുകള്‍ അയാളെ പിടികൂടി കള്ളക്കഥയുണ്ടാക്കി അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നു എന്ന മട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റ് വസ്തുതാപരമല്ല.. സംഭവത്തെക്കുറിച്ച് ദേശാഭിമാനിയിലും മംഗളം അടക്കുള്ള പത്രത്തിലും വാര്‍ത്ത വന്നിരുന്നു.. ദേശാഭിമാനി വാര്‍ത്ത സിപിഐഎം നടത്തുന്ന വേട്ടയാടലിന്റെ ഭാഗമാണെന്നാണ് ആ സഹോദരിയുടെ വികാരപരമായ നിലപാട്.. നിലപാട് സാധൂകരിക്കാന്‍ ലേഖകനെയും കുടുംബത്തെയും അടക്കം ഉള്‍ച്ചേര്‍ത്താണ് അവര്‍ നിലപാട് അറിയിച്ചത്… വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവര്ക്കും ന്നട്ടുകാര്ക്കും കൃത്യമായി അറിയാം.. പിറന്നാളാഘോഷത്തിനും ആ കുടുംബത്തിലെ മാതാപിതാക്കളെ കണ്ട് ക്ഷേമം അന്വേഷിക്കാനും പോയി എന്നതാണ് നിര്‍ദ്ദോഷമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്… ഈ വീട് പായത്തെ ചീങ്ങാക്കുണ്ടത്തിലാണ്.. ബൈക്ക് നിര്‍ത്തി ഫോണ്‍ ചെയ്ത് നടന്നുവെന്ന് പറയുന്ന സ്ഥലം രണ്ട് കിലൊ മീറ്റര്‍ ഇപ്പുറത്ത് പാലയാടന്‍ മുക്കിലാണ്… ഇത് ചീങ്ങാക്കുണ്ടത്തേക്കുള്ള വഴിയല്ല… പിറന്നാള്‍ ദിനം, വയോധികര്‍, ക്ഷേമാന്വേഷണം എന്നീ കാര്യങ്ങള്‍ ഇതോടെ പൊളിഞ്ഞില്ലെ?
പൊലീസുകാരന് വീട്ടിലേക്ക് പോകും വഴി ചീങ്ങാക്കുണ്ടത്തെ വയോധികരെ കാണാന്‍ ചെന്നുവെന്ന് പറയുന്നതും വിശ്വസനീയമല്ല എന്നതാണ് വാര്‍ത്തക്ക് നിദാനം…ഇതര പത്രങ്ങളില്‍ കൂടി വന്ന വാര്‍ത്ത എങ്ങിനെയാണ് ദേശാഭിമാനിയുടെയും സിപിഐ എമ്മിന്റെയും നേതൃത്വത്തിലുള്ള സംഘടിത വേട്ടയാടലും ഭീഷണിയുമാവുന്നത്? സംഭവത്തെ വ്യക്തിഗതമായി കണ്ട് ഞങ്ങളെ കൊല്ലാന്‍ വരുന്നേ എന്ന മുന്‍കൂര്‍ ആക്ഷേപവും കാര്യങ്ങളെ വക്രീകരിക്കാനുള്ള പുറപ്പാടും സംഭവസ്ഥലത്തെ നാട്ടുകാര്‍ക്കെങ്കിലും കൃത്യമായി മനസിലാക്കാമല്ലൊ? തലശ്ശേരി- വളവുപാറ റോഡ് സമീപത്തെ സ്വന്തം വീട്ടില്‍ നിന്നും ഏഴ് കിലൊ മീറ്റര്‍ അകലെയുള്ള വയോധികരുടെതല്ലാത്ത വീടിന്റെ രണ്ട് കിലോമീറ്റര്‍ അകലെ ഉള്‍നാട്ടിലൊരു സ്ഥലത്ത് ഇങ്ങിനെയൊരു സംഭവം രാത്രിയിലുണ്ടായി എന്നതല്ലെ വസ്തുത… സഹോദരിയുടെ കുറിപ്പില്‍ പരാമര്‍ശിച്ച മൂന്ന് പേര് സിപിഐഎം അല്ലല്ലൊ? അവരെയും സിപിഐ എം സംഭവസ്ഥലത്ത് എത്തിച്ചുവെന്നാവുമോ ഉദ്ദേശിച്ചത്? സിപിഐ എമ്മിന് സ്വാധീനമില്ലാത്ത പ്രദേശത്താണല്ലൊ വീഡിയോ ചിത്രീകരണം ഉള്‍പ്പെടെ നടന്നുവെന്ന് പറയുന്നത്? അതില്‍ പാര്‍ടിക്കും ദേശാഭിമാനിക്കുമാണോ അതോ അത്തരമൊരു സംഭവത്തിന് കാരണക്കാരനായ ആള്‍ക്കാണോ ഇതിന്റെയൊക്കെ ഉത്തരവാദിത്വം?? പൊലീസില്‍ പരാതിയുണ്ടല്ലൊ? അതിനും സിപിഎമ്മും ദേശാഭിമാനിയുമാണോ ഉത്തരവാദികള്‍?
ഇക്കാര്യങ്ങളില്‍ നാട്ടുകാര്‍ക്കും ജനങ്ങള്‍ക്കുമുള്ള ഉത്തമ ബോധ്യമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്..മറിച്ച് വികാരപരമായി എന്തെങ്കിലും വിളിച്ചു പറഞ്ഞ് സംഭവത്തെ വളച്ചൊടിക്കുന്നതാവരുത് നിലപാട് എന്നാണ് സിപിഐ എമ്മിന് പറയാനുള്ളത്.. സഹോദരിയുടെ മറ്റ് ആക്ഷേപങ്ങളെല്ലാം വ്യക്തിനിഷ്ടമെന്ന് കണ്ട് പാര്‍ട്ടി നിരാകരിക്കുന്നു.. കഴിഞ്ഞ ഭരണത്തില്‍ ഈ സിപിഒ നടത്തിയ കാര്യങ്ങള്‍ നാട്ടുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയാവുന്നതല്ലെ? മാധ്യമ പകപോക്കലും വേട്ടയാടലുമൊക്കെ അതിജീവിച്ച് ജതങ്ങള്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനും ദേശാഭിമാനിക്കും ഈ ആക്ഷേപങ്ങളെയും അതിജീവിക്കാനാവുമെന്ന് സിപിഐ എം ഏരിയാ കമ്മിറ്റി സ്നേഹത്തോടെ അറിയിക്കുന്നു…. ആ സഹോദരി നീതി തേടി എആ യില്‍ ഇട്ട ഹൃദയസ്പര്‍ശിയായി നിക്ഷ്പക്ഷര്‍ക്ക് തോന്നാവുന്ന പോസ്റ്റിനെക്കുറിച്ചും പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്നും പാര്‍ടി അഭ്യര്‍ഥിക്കുന്നു.”
- TAGS:
- CPIM
- fb post
- Journalist
- Kannur