Top

പിടി തോമസിനെ നേരിടാന്‍ തൃക്കാക്കരയില്‍ സ്വതന്ത്രന്‍; കളമശ്ശേരിയില്‍ ചന്ദ്രന്‍ പിള്ള; എസ് ശര്‍മ്മയില്ലാതെ സിപിഐഎം എറണാകുളം സാധ്യതാ പട്ടിക

സിറ്റിങ്ങ് എംഎല്‍എയും മുന്‍ ഫിഷറീസ് മന്ത്രിയുമായ എസ് ശര്‍മ്മയെ ഒഴിവാക്കി സിപിഐഎമ്മിന്റെ എറണാകുളം ജില്ലാ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക. ശര്‍മ്മ പത്ത് വര്‍ഷം എംഎല്‍എ ആയി ഇരുന്ന വൈപ്പിനില്‍ ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റംഗം കെ എന്‍ ഉണ്ണികൃഷ്ണനാകും മത്സരിച്ചേക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രന്‍ പിള്ള കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ നിന്നും എതിര്‍ സ്ഥാനാര്‍ത്ഥിയായ മുസ്ലീം ലീഗിലെ ഇബ്രാഹിം കുഞ്ഞിനോട് ചന്ദ്രന്‍ പിള്ള പരാജയപ്പെട്ടിരുന്നു. മുന്‍ മന്ത്രിയും സിറ്റിങ്ങ് […]

2 March 2021 7:46 AM GMT

പിടി തോമസിനെ നേരിടാന്‍ തൃക്കാക്കരയില്‍ സ്വതന്ത്രന്‍; കളമശ്ശേരിയില്‍ ചന്ദ്രന്‍ പിള്ള; എസ് ശര്‍മ്മയില്ലാതെ സിപിഐഎം എറണാകുളം സാധ്യതാ പട്ടിക
X

സിറ്റിങ്ങ് എംഎല്‍എയും മുന്‍ ഫിഷറീസ് മന്ത്രിയുമായ എസ് ശര്‍മ്മയെ ഒഴിവാക്കി സിപിഐഎമ്മിന്റെ എറണാകുളം ജില്ലാ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക. ശര്‍മ്മ പത്ത് വര്‍ഷം എംഎല്‍എ ആയി ഇരുന്ന വൈപ്പിനില്‍ ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റംഗം കെ എന്‍ ഉണ്ണികൃഷ്ണനാകും മത്സരിച്ചേക്കുക.

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രന്‍ പിള്ള കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ നിന്നും എതിര്‍ സ്ഥാനാര്‍ത്ഥിയായ മുസ്ലീം ലീഗിലെ ഇബ്രാഹിം കുഞ്ഞിനോട് ചന്ദ്രന്‍ പിള്ള പരാജയപ്പെട്ടിരുന്നു. മുന്‍ മന്ത്രിയും സിറ്റിങ്ങ് എംഎല്‍എയുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂര്‍ ചന്ദ്രന്‍ പിള്ളയുടെ എതിരാളിയാകാനാണ് സാധ്യത. പാലാരിവട്ടം പാലം അഴിമതിക്കേസ് മുസ്ലീം ലീഗിനെ തന്നെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവിനെ വെട്ടി പാര്‍ട്ടി മകനെ പരിഗണിക്കുന്നത്.

തൃപ്പൂണിത്തുറയില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎല്‍എയുമായ എം സ്വരാജ് തന്നെ ഇക്കുറിയും ജനവിധി തേടും.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ എറണാകുളത്ത് ഷാജി ജോര്‍ജ് മത്സരിക്കും. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദാണ് എറണാകുളത്തെ സിറ്റിങ് എംഎല്‍എ. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പിടി തോമസിനെതിരെ സ്വതന്ത്രനെയാണ് സിപിഐഎം രംഗത്തിറക്കുന്നത്. ഡോ. കെ ജെ ജേക്കബാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി പി ടി തോമസിനെ നേരിടുക.

ജില്ലയില്‍ യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുത്ത സിറ്റിങ്ങ് എംഎല്‍എമാര്‍ക്ക് ഇത്തവണയും സിപിഐഎം അവസരം നല്‍കി. മുതിര്‍ന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ടി യു കുരുവിളയെ അട്ടിമറിച്ച മുന്‍ എസ്എഫ്‌ഐ നേതാവ് ആന്റണി ജോണ്‍ തന്നെ ഇക്കുറിയും കോതമംഗലത്ത് മത്സരിക്കും. കൊച്ചിയില്‍ സിറ്റിങ്ങ് എംഎല്‍എയായ കെ ജെ മാക്‌സി തന്നെ ഇത്തവണയും കളത്തിലിറങ്ങും.

Next Story